അരിസോണ: ആദ്യ 13 മിനിറ്റിനകം രണ്ടു ഗോളുകള്‍ നേടിയിട്ടും കോപ അമേരിക്കയിലെ ഗ്രൂപ് ബിയിലെ നിര്‍ണായക പോരാട്ടത്തില്‍ എക്വഡോറിനെതിരെ പെറുവിന് സമനില മാത്രം. ഫിനിക്സ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ 2-2നാണ് ഇരുടീമുകളും സമനിലയില്‍ പിരിഞ്ഞത്. മൂന്നാം മിനിറ്റ് മുതല്‍ ആക്രമിച്ച് കളിച്ച പെറു അഞ്ചാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ കുയേവയിലൂടെയാണ് ലീഡ് നേടിയത്. പൗലോ ഗുവേറേറോയുടെ പാസില്‍ നിന്നായിരുന്നു സാവോപോളോ താരം ആദ്യവെടി പൊട്ടിച്ചത്. പെറുവിനെക്കാള്‍ കരുത്തരാണെങ്കിലും ആദ്യ 20 മിനിറ്റില്‍ എക്വഡോര്‍ താരങ്ങള്‍ കാഴ്ചക്കാരായിരുന്നു. 13ാം മിനിറ്റില്‍ പൗലോ തന്നെ രണ്ടാം ഗോളിനും കാരണക്കാരനായി.
എഡിസണ്‍ ഫ്ളോറസിന്‍െറ ബൂട്ടില്‍ നിന്നാണ് പന്ത് വലയിലത്തെിയത്. പെറുവിന്‍െറ സെറ്റ്പീസുകളില്‍ പലവട്ടം പതറിയ എക്വഡോര്‍ പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ച് 24ാം മിനിറ്റില്‍ ഫ്ളോറസിന്‍െറ ക്ളോസ്റേഞ്ച് ഹെഡര്‍ വലയിലത്തെിയിരുന്നെങ്കില്‍ ലീഡ് ഉയരുമായിരുന്നു.
ഗോളടി വീരനായ എന്നര്‍ വലന്‍സിയയുടെ അത്യധ്വാനം 39ാം മിനിറ്റില്‍ ഫലംകണ്ടു. അന്‍േറാണിയോ വലന്‍സിയയുടെ പാസ് നെഞ്ചില്‍ സ്വീകരിച്ചായിരുന്നു എന്നര്‍ വലന്‍സിയയുടെ ഗോള്‍. പതിയെ മത്സരം എക്വഡോറിന്‍െറ വരുതിയിലായി. റൊബോവയുടെ ഷോട്ട് പെറു ഗോളി
പെഡ്രോ ഗാല്ലസ് തട്ടി പുറത്തിടുന്നത് കണ്ടാണ് ഒന്നാം പകുതിക്ക് അന്ത്യമായത്.
രണ്ടാം പകുതി മൂന്ന് മിനിറ്റായപ്പോള്‍ എക്വഡോറിന്‍െറ സമനില ഗോളത്തെി. മില്ലര്‍ ബൊലാനോസിന്‍െറ സ്വീപ് ഷോട്ട് എക്വഡോര്‍ ആരാധകരെ ആവേശത്തിലാഴ്ത്തി. പിന്നീടും എക്വഡോറിന്‍െറ മുന്നേറ്റമുണ്ടായെങ്കിലും പെറു ഗോളിയും പ്രതിരോധവും ചെറുത്തു നിന്നു.
രണ്ട് കളികളില്‍ നിന്ന് പെറുവിനും ബ്രസീലിനും ബി ഗ്രൂപ്പില്‍ നാല് പോയന്‍റ് വീതമാണുള്ളത്. ഗോള്‍ ശരാശരിയില്‍ ബ്രസീല്‍ ഏറെ മുന്നിലാണ്. രണ്ട് പോയന്‍റ് മാത്രമുള്ള എക്വഡോറിന് ദുര്‍ബലരായ ഹെയ്തിയാണ് അടുത്ത മത്സരത്തിലെ എതിരാളികള്‍. ഈ കളിയില്‍ ജയിക്കുകയും ബ്രസീലിനോട് പെറു തോല്‍ക്കുകയും ചെയ്താല്‍ എക്വഡോര്‍ തന്നെ ക്വാര്‍ട്ടറിലത്തെും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.