കാലിഫോര്‍ണിയ: കഴിഞ്ഞ കോണ്‍കകാഫ് ഗോള്‍ഡ് കപ്പ് ഫൈനലിന്‍െറ ആവര്‍ത്തനംപോലെ മെക്സികന്‍ തിരമാലകള്‍ വീണ്ടും ആഞ്ഞുവീശിയപ്പോള്‍ ജമൈക്ക കോപ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്‍റില്‍നിന്ന് പുറത്ത്. മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് മെക്സികോ ജമൈക്കയെ ഗ്രൂപ് സിയിലെ പോരാട്ടത്തില്‍ കീഴടക്കിയത്. 45ാം അന്താരാഷ്ട്ര ഗോളുമായി യാവിയര്‍ ഹെര്‍ണാണ്ടസിലൂടെ മുന്നിലത്തെിയ മെക്സികോക്ക് വേണ്ടി ഒറിബേ പെറാള്‍ട്ടയാണ് രണ്ടാം ഗോള്‍ നേടിയത്. തുടര്‍ച്ചയായ 11ാം ജയം സ്വന്തമാക്കിയ മെക്സികോ കഴിഞ്ഞ 21 മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറുകയാണ്. ഉറുഗ്വായ്യെ 3-1ന് കീഴടക്കി ആദ്യ മത്സരം ഗംഭീരമാക്കിയ മെക്സികോ രണ്ടാം അങ്കത്തില്‍ ടീമില്‍ മൂന്നു മാറ്റങ്ങളുമായാണ് ബൂട്ടണിഞ്ഞത്. ഗ്വില്ലര്‍മോ ഒച്ചാവോ, യാസര്‍ കൊറോണ, ജീസസ് ഡ്യൂനാസ്, റൗള്‍ ജിംനസ് എന്നിവര്‍ ആദ്യ ഇലവനിലേക്കത്തെി. ആല്‍ഫ്രഡോ ടലവേര, ഡീഗോ റെയസ്, യാവിയര്‍ അക്വിനോ എന്നിവരാണ് കരക്കിരുന്നത്. ജമൈക്കന്‍ നിരയില്‍ ലെസ്റ്റര്‍സിറ്റി ക്യാപ്റ്റന്‍ വെസ് മോര്‍ഗന്‍ ടീമിലത്തെി.
ആദ്യ പകുതിയില്‍ ഉസൈന്‍ ബോള്‍ട്ടിന്‍െറ നാട്ടുകാര്‍ മെക്സികോയെ വിറപ്പിച്ചെങ്കിലും ഗോള്‍ നേടിയത് എതിരാളികളാണ്. ക്ളേടണ്‍ ഡൊണാള്‍ഡ്സണിന്‍െറ ഏഴാം മിനിറ്റിലെ ഷോട്ടില്‍ മെക്സികന്‍ ഗോള്‍മുഖം വിറച്ചു. എന്നാല്‍, 18ാം മിനിറ്റില്‍, ‘ചിച്ചാരിറ്റോ’ എന്ന് വിളിപ്പേരുള്ള ഹെര്‍ണാണ്ടസ് മെക്സികോയെ മുന്നിലത്തെിച്ചു. ജീസസ് കൊറോണയുടെ പാസ് പെനാല്‍റ്റി ബോക്സിന്‍െറ മധ്യത്തില്‍ വെച്ച് ഈ ബയര്‍ ലെവര്‍കൂസന്‍ സ്ട്രൈക്കര്‍ ഗോളിലത്തെിച്ചു. 83ാം തവണ രാജ്യത്തിന്‍െറ കുപ്പായമണിയുന്ന ഹെര്‍ണാണ്ടസിന്‍െറ 45ാം ഗോളാണിത്.
കളിയുടെ 35ാം മിനിറ്റില്‍ ജമൈക്കയുടെ ഗരെത് മക്ക്ളേറീസും നാലു മിനിറ്റിനുശേഷം മൈക്കല്‍ ഹെക്ടറും ഗോളിനടുത്തത്തെിയെങ്കിലും മെക്സികന്‍ പ്രതിരോധം പാറപോലെ ഉറച്ചതോടെ ശ്രമം വിഫലമായി.രണ്ടാം പകുതിയില്‍ ജമൈക്കയെ സ്വന്തം ഹാഫില്‍ തളക്കാന്‍കഴിഞ്ഞ മെക്സികോ ആക്രമണത്തിന് വേഗം കൂട്ടി. 81ാം മിനിറ്റില്‍ ഹെരേരയുടെ സഹായത്താലാണ് പകരക്കാരന്‍ താരം പെറാള്‍ട്ട മെക്സികോയുടെ ക്വാര്‍ട്ടര്‍ പ്രവേശം ഉറപ്പിച്ച ഗോള്‍ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.