മെസിയുടെ ഹാട്രിക്കിൽ അർജന്‍റീനക്ക് മിന്നും ജയം

ചിക്കാഗോ: സൂപ്പർ താരം ലയണൽ മെസിയുടെ ട്രിപ്പ്ൾ ഗോളിൽ പാനമക്കെതിരെ അർജന്‍റീനക്ക് മിന്നും ജയം. ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്കാണ് അർജന്‍റീന പാനമയെ തരിപ്പണമാക്കിയത്. ലയണൽ മെസി മൂന്നു ഗോളുകളും നികോളോസ് ഒാട്ടമെൻഡിയും സെർജിയോ അഗീറോയും ഒാരോ ഗോളുകളും നേടി.

ലോകോത്തര താരം മെസി 68, 78, 87 മിനിട്ടുകളിലാണ് പാനമ വല കുലുക്കിയത്. മത്സരം ആരംഭിച്ച് ഏഴാം മിനിട്ടിൽ ഒാട്ടമെൻഡിയും കളിയുടെ 90ാം മിനിട്ടിൽ അഗീറോയും ഗോളുകൾ നേടി അർജന്‍റീനിയൻ ആധിപത്യം ഉറപ്പിച്ചു.

മത്സരത്തിന്‍റെ ആദ്യ പകുതിയിൽ പാനമ മികച്ച കളിയാണ് പുറത്തെടുത്തത്. 31ാം മിനിട്ടിൽ അനിബൽ ഗോഡോയ് ചുവപ്പ് കാർഡ് കണ്ട് പുറത്തു പോയെങ്കിൽ പത്ത് കളിക്കാരുമായി അർജന്‍റീനയെ പാനമ വിറപ്പിക്കുക തന്നെ ചെയ്തു. മെസി പകരക്കാരനായി ഇറങ്ങിയതോടെ മത്സരത്തിൽ അർജന്‍റീന സമ്പൂർണ ആധിപത്യം പുലർത്തുന്നതാണ് പിന്നീട് കണ്ടത്.  

കളിയുടെ 22ാം മിനിട്ടിലും 31ാം മിനിട്ടിലും ഫൗൾ ചെയ്ത് രണ്ടു തവണ മഞ്ഞ കാർഡ് കണ്ട പാനമയുടെ അനിബൽ ഗോഡോയി ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ആറാം മിനിട്ടിൽ പാനമയുടെ ബ്ലാസ് പെരസും 17ാം മിനിട്ടിൽ ഫെലിപ് ബലോയിയും 47ാം മിനിട്ടിൽ അർമാണ്ടോ കൂപ്പറും 78ാം മിനിട്ടിൽ ലൂയിസ് ഹെൻറികൂവും മഞ്ഞ കാർഡ് കണ്ടു.

അർജന്‍റീനൻ ടീമിൽ മൂന്നു പേർ മഞ്ഞ കാർഡ് കണ്ടു. 15ാം മിനിട്ടിൽ അഗസ്റ്റോ ഫെർണാണ്ടസും 17ാം മിനിട്ടിൽ ജാവിയർ മെഷ്കിറാനോയും 66ാം മിനിട്ടിൽ നികോളസ് ഗെയ്റ്റനുമാണ്.  

ഗ്രൂപ്പ് ഡിയിലെ തുടർച്ചയായ രണ്ടാം ജയത്തോടെ അർജന്‍റീന ക്വാർട്ടർ ബെർത്ത് ഉറപ്പിച്ചു.

Full View

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.