മുംബൈ: കോപ അമേരിക്ക ശതാബ്ദി ചാമ്പ്യന്‍ഷിപ്പില്‍ കളിച്ച ഏക ഐ.എസ്.എല്‍ താരമെന്ന പെരുമക്കു പിന്നാലെ ഹെയ്തിയുടെ സോണി നോര്‍ദെയെ മുംബൈ സിറ്റി എഫ്.സി മൂന്നാം സീസണില്‍ നിലനിര്‍ത്തി.
കഴിഞ്ഞ ഐ ലീഗ് സീസണില്‍ മോഹന്‍ ബഗാനുവേണ്ടി കളിച്ച താരം കോപയില്‍ ഹെയ്തിക്കുവേണ്ടിയും മികച്ച ഫോമിലായിരുന്നു. അവസാന മത്സരത്തില്‍ എക്വഡോറിനെതിരെ 90 മിനിറ്റും നോര്‍ദെ കളത്തിലിറങ്ങി. ഐ.എസ്.എല്‍ രണ്ടാം സീസണില്‍ മുംബൈക്കുവേണ്ടി മൂന്ന് ഗോളടിക്കുകയും മൂന്ന് ഗോളിലേക്ക് വഴിയൊരുക്കുകയും ചെയ്ത് ശ്രദ്ധനേടി. ടീമില്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ആദ്യ താരങ്ങളില്‍ ഒരാളാണ് നോര്‍ദെയെന്ന് ക്ളബ് ഉടമ രണ്‍ബീര്‍ കപൂര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.