ഹ്യൂസ്റ്റന്‍: യുര്‍ഗന്‍ ക്ളിന്‍സ്മാനോട് ഇതിനേക്കാള്‍ മനോഹരമായൊരു കണക്കുതീര്‍ക്കല്‍ അര്‍ജന്‍റീനക്കുണ്ടാവില്ല. സസ്പെന്‍ഷന്‍ പ്രതിരോധത്തിലാക്കിയ അമേരിക്കയെ കളത്തില്‍നിന്നും തുടച്ചുനീക്കി ലയണല്‍ മെസ്സിയും സംഘവും വീണ്ടുമൊരിക്കല്‍കൂടി കോപ അമേരിക്ക കലാശപ്പോരാട്ടത്തിന്. 27ന് പുലര്‍ച്ചെ 5.30ന് കിരീടപ്പോരാട്ടം. എതിരാളി, ചിലി-കൊളംബിയ രണ്ടാം സെമിയിലെ വിജയികള്‍. ഇനി പ്രാര്‍ഥന ഒന്നുമാത്രം, 1993ന് ശേഷം ആദ്യ കിരീടം. ഒരു പതിറ്റാണ്ട് പിന്നിട്ട മെസ്സിയുഗത്തിന് പൊന്‍കിരീടമാവാന്‍ ശതാബ്ദി കോപ ചാമ്പ്യന്‍ഷിപ്പിനാവുമോ.
ബ്രസീല്‍ ലോകകപ്പിനും ചിലിയിലെ കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പിനും പിന്നാലെ തുടര്‍ച്ചയായി മൂന്നാം ഫൈനല്‍ അങ്കമാണ് അര്‍ജന്‍റീന. കളിയുടെ മൂന്നാം മിനിറ്റില്‍ മെസ്സി ഒരുക്കിയ അവസരം ഗോളാക്കിമാറ്റി എസിക്വേല്‍ ലാവെസ്സിയാണ് അര്‍ജന്‍റീനയുടെ ഗോളുത്സവത്തിന് തുടക്കംകുറിച്ചത്. 32ാം മിനിറ്റില്‍ മെസ്സി ലീഡ് രണ്ടായി ഉയര്‍ത്തി. രണ്ടാം പകുതിയില്‍ ഗോണ്‍സാലോ ഹിഗ്വെ്ന്‍ രണ്ടുതവണ ക്ളിനിക്കല്‍ ഫിനിഷിങ്ങുമായി വീണ്ടുമൊരിക്കല്‍കൂടി ഇരട്ട ഗോള്‍ കുറിച്ചതോടെ അമേരിക്ക വധം പൂര്‍ണമായി. കളിയുടെ ആവേശത്തിന് മാറ്റുകൂട്ടാനായി മെസ്സിയുടെ റെക്കോഡ് നേട്ടമത്തെി. പക്ഷേ, ആദ്യ ഗോളിനുടമ ലാവെസ്സിയുടെ വന്‍വീഴ്ചയും പരിക്കേറ്റ് പുറത്താവലും വിജയത്തിന്‍െറ മധുരം കവര്‍ന്ന് ആരാധകര്‍ക്ക് നൊമ്പരക്കാഴ്ചയുമായി. ‘ആഗ്രഹിച്ചപോലെയുള്ള വിജയം. കഴിഞ്ഞ നാളുകളിലെ ഞങ്ങളുടെ കഠിനാധ്വാനത്തിന്‍െറ ഫലമായിരുന്നു ജയം. കണക്കുകൂട്ടിയ പോലെ എല്ലാം ശരിയായി. ആദ്യ മിനിറ്റില്‍തന്നെ നേടിയ ലീഡ് കളിയെ അനുകൂലമാക്കാനായി. അടുത്ത ലക്ഷ്യം ഫൈനല്‍’ -മത്സരശേഷം അര്‍ജന്‍റീന നായകന്‍ മെസ്സിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
ടൂര്‍ണമെന്‍റില്‍ ക്വാര്‍ട്ടര്‍ഫൈനല്‍ വരെ കണ്ട അമേരിക്കയായിരുന്നില്ല അര്‍ജന്‍റീനക്കെതിരെ. ബോബി വുഡും ജെര്‍മയ്ന്‍ ജോണ്‍സും അലയാന്ദ്രോ ബെഡോയയും സസ്പെന്‍ഷനിലായതോടെ കെട്ടഴിഞ്ഞു പോയ അമേരിക്കക്ക് ഒരിക്കല്‍പോലും തിരിച്ചത്തൊന്‍ കഴിഞ്ഞില്ല. മധ്യനിരയില്‍ കെയ്ല്‍ ബെകര്‍മാനും ഗ്രഹാം സൂസിയും മുന്നേറ്റത്തില്‍ ക്രിസ് വൊണ്‍ഡോലോസ്കിയുമായിരുന്നു പകരക്കാരായത്തെിയത്. കരുത്തരായ എതിരാളിയെ കരുതലോടെ നേരിടാനൊരുങ്ങിയവര്‍ മൂന്നാം മിനിറ്റില്‍ പിന്നിലായതോടെ കളി കൈവിട്ടു. എവര്‍ബനേഗയില്‍നിന്നത്തെിയ പന്ത് ലാവെസ്സി പെനാല്‍റ്റി ബോക്സിന് പുറത്തുനിന്നും മെസ്സിയിലേക്ക് നല്‍കുമ്പോള്‍ ഗോള്‍ മണത്തിരുന്നു. നിലംപറ്റിയത്തെിയ പന്തില്‍ മെസ്സിയുടെ ബൂട്ട് തൊട്ടതോടെ ഉയര്‍ന്നുപറന്നു. നേരെയത്തെിയത് ഒഴിഞ്ഞുകിടന്ന ലാവെസ്സിയുടെ ഹെഡറിന് പാകമായി. 1-0ത്തിന് അര്‍ജന്‍റീനക്ക് ലീഡ്.
32ാം മിനിറ്റില്‍ മെസ്സിയുടെ ഫ്രീകിക്ക് കൂടി ലക്ഷ്യത്തിലത്തെിയതോടെ ക്ളിന്‍സ്മാന്‍ തന്ത്രം മാറ്റിപ്പണിതു തുടങ്ങി. മുന്‍നിരയില്‍ പന്തത്തൊതെ വിഷമിച്ച ക്ളിന്‍റ് ഡെംസിക്ക് കൂട്ടായി രണ്ടാം പകുതിയില്‍ 17കാരന്‍ ക്രിസ്റ്റ്യന്‍ പുലിസിച് വന്നു. ഇതിനിടെ 50ാം മിനിറ്റില്‍ ഹിഗ്വെ്നും വലകുലുക്കി. ബ്രൂക്സില്‍നിന്നും പന്ത് റാഞ്ചി ഹിഗ്വെ്ന്‍െറ ഷോട്ട് ഗോളി ഗുസാന്‍ തടുത്തിട്ടെങ്കിലും വീണ്ടെടുത്ത നാപോളി താരം വലയിലേക്ക് കയറ്റി. മൂന്നു ഗോളിന് പിന്നില്‍നിന്നതോടെ എന്ത് വിലകൊടുത്തും ഒരു ഗോള്‍ തിരിച്ചടിക്കുകയെന്നതായി അമേരിക്കന്‍ തന്ത്രം. 60ാം മിനിറ്റില്‍ ബെകര്‍മാനെ പിന്‍വലിച്ച് സ്റ്റീവന്‍ ബിര്‍ബാമിനെയത്തെിച്ച ക്ളിന്‍സ്മാന്‍ 3-4-3 ശൈലിയിലേക്ക് ആക്രമണം മാറ്റി. ഇതിന്‍െറ തുടര്‍ചലനങ്ങള്‍ അര്‍ജന്‍റീന ഗോള്‍മുഖത്ത് കണ്ടെങ്കിലും ജാഗരൂകരായിരുന്നു ഒടമെന്‍ഡിയും റോഹോയും മഷറാനോയും എല്ലാം നിഷ്ഫലമാക്കി. 86ാം മിനിറ്റില്‍ മെസ്സിയുടെ അസിസ്റ്റില്‍ ഹിഗ്വെ്നിലൂടെ അര്‍ജന്‍റീന നാലാം ഗോളും നേടിയതോടെ സ്വന്തം മണ്ണില്‍ അമേരിക്കന്‍ പതനം സമ്പൂര്‍ണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.