ന്യൂജഴ്സി: രണ്ടുവര്‍ഷം മുമ്പ് ബ്രസീലിലെ മാറക്കാന സ്റ്റേഡിയത്തിലും ഒരുവര്‍ഷം മുമ്പ് ചിലിയിലെ സാന്‍റിയാഗോ സ്റ്റേഡിയത്തിലും കണ്ട കാഴ്ച ഫുട്ബാള്‍ ലോകം ഇന്നും മറന്നിട്ടില്ല. ലോകകപ്പില്‍ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് അവാര്‍ഡ് ഏറ്റുവാങ്ങി മടങ്ങുമ്പോഴും ലയണല്‍ മെസ്സിയുടെ നിറഞ്ഞുതുളുമ്പിയ കണ്ണുകള്‍ ആ കിട്ടാതെപോയ സ്വര്‍ണകപ്പിലായിരുന്നു. ഒരുവര്‍ഷത്തിനിപ്പുറം ചിലിയില്‍ നടന്ന കോപ ഫൈനലില്‍ കൂടുതല്‍ വികാരതീവ്രമായി. ചിലിയോട് പെനാല്‍റ്റിഷൂട്ടൗട്ടില്‍ കീഴടങ്ങിയ മെസ്സി മികച്ച താരത്തിനുള്ള അവാര്‍ഡുപോലും സ്വീകരിക്കാതെ നടന്നകന്നപ്പോള്‍ ആരാധകലോകത്തിന്‍െറ കണ്ണുകളും തുളുമ്പി.
ഇക്കുറി അര്‍ജന്‍റീനയും മെസ്സിയും വീണ്ടുമിറങ്ങുകയാണ്. രണ്ടു പതിറ്റാണ്ടുകാലം നീണ്ടുനിന്ന കാത്തിരിപ്പ് രണ്ടുതവണ കൈയത്തെുമകലെനിന്നും വഴിമാറിയതിന്‍െറ ഉള്‍ക്കിടിലത്തോടെയാണ് മെസ്സിയുടെ സംഘം ഇറങ്ങുന്നത്. 23 വര്‍ഷത്തെ കാത്തിരിപ്പിന് ഞായറാഴ്ച ന്യൂജഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ അറുതിയാവുമോ. അഞ്ചുതവണ മികച്ച ലോക ഫുട്ബാളറായിട്ടും അര്‍ജന്‍റീനയുടെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായിട്ടും ക്ളബ് കുപ്പായത്തില്‍ കിരീടങ്ങള്‍ ഏറെ വെട്ടിപ്പിടിച്ചിട്ടും ഇതിഹാസങ്ങളുടെ പട്ടികയില്‍ അപൂര്‍ണമായി നില്‍ക്കുന്ന ഒരു കിരീടം ഇക്കുറി പിറക്കുമോ.
പെലെ, മറഡോണ, റൊണാള്‍ഡോ, സിദാന്‍ തുടങ്ങിയ മഹാരഥന്മാര്‍ അലങ്കരിക്കുന്ന വിശ്വതാരങ്ങളുടെ പട്ടികയില്‍ ചോദ്യംചെയ്യപ്പെടാതിരിക്കാന്‍ മെസ്സിക്ക് ഇത്തവണ കിരീടം അനിവാര്യമാണ്. അതിനുള്ള അവസാന അവസരവും. നൂറ്റാണ്ട് പൂര്‍ത്തിയായ കോപ അമേരിക്കയുടെ കലാശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചിലി തന്നെയാണ് അര്‍ജന്‍റീനയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 5.30നാണ് മത്സരം. ഒരേ ഗ്രൂപ്പിലായിരുന്നപ്പോള്‍ കഴിഞ്ഞ ഫൈനലിന്‍െറ കണക്കുതീര്‍പ്പെന്നായിരുന്നു ലോകം വിളിച്ചത്. ഏറ്റുമുട്ടിയപ്പോള്‍ അര്‍ജന്‍റീനക്കായിരുന്നു ജയം. പക്ഷേ, കളിമാറി. ഇരുവരുടെയും കരുത്തും പരിചയവും മാറി. ഇനി കളത്തില്‍ കണ്ടറിയാം.
അജയ്യം അര്‍ജന്‍റീന മെസ്സിയില്ലാതെയായിരുന്നു അര്‍ജന്‍റീന ഗ്രൂപ് റൗണ്ടില്‍ ചിലിയെ വീഴ്ത്തിയത്. രണ്ടാം പകുതിയില്‍ എയ്ഞ്ചല്‍ ഡി മരിയയും എവര്‍ബനേഗയും നേടിയ ഗോളുകളിലൂടെ പിറന്ന വിജയം. അതൊരു തുടക്കമായിരുന്നു. വിജയമാര്‍ജിന്‍ കൂടിയതിനൊപ്പം അര്‍ജന്‍റീന ഏറ്റവും മികച്ച ഫോമിലേക്കുയര്‍ന്നു. പകരക്കാരനായിറങ്ങിത്തുടങ്ങിയ മെസ്സി പാനമക്കെതിരെ ഹാട്രിക്കടിച്ച് വരവറിയിച്ചതോടെ ആരാധകരും ആവേശത്തിലായി. ക്വാര്‍ട്ടറില്‍ വെനിസ്വേലയെ 4-1നും സെമിയില്‍ അമേരിക്കയെ 4-0ത്തിനും കെട്ടുകെട്ടിച്ചായിരുന്നു ജൈത്രയാത്ര.
മുന്‍കാലങ്ങളിലൊന്നും കാണാത്ത കളിമികവാണ് അര്‍ജന്‍റീനക്ക് ഇക്കുറി കൂടുതല്‍ സാധ്യത നല്‍കാനുള്ള ഘടകം. ഗോള്‍വലക്കു കീഴെ സെര്‍ജിയോ റൊമീറോ മിന്നുന്ന ഫോമിലാണ്. പ്രതിരോധത്തില്‍ നികളസ് ഒടമെന്‍ഡി, മാര്‍കസ് റോഹോ, ഫ്യൂനസ് മോറി തുടങ്ങിയവും ഡിഫന്‍സിവ് മിഡ്ഫീല്‍ഡറുടെ റോളില്‍ യാവിയര്‍ മഷറാനോ, അഗസ്റ്റോ ഫെര്‍ണാണ്ട്, വിങ്ങിലൂടെ ആക്രമണത്തിന് തുടക്കമിടാന്‍ എവര്‍ ബനേഗയും അതേറ്റുപിടിച്ച് മികച്ച നീക്കങ്ങളൊരുക്കാന്‍ ലയണല്‍ മെസ്സിയും. തേച്ചുമിനുക്കിയ ഫിനിഷിങ്ങുമായി ഗോണ്‍സാലോ ഹിഗ്വെ്നും. പരിക്കില്‍നിന്ന് മോചിതനായി എയ്ഞ്ചല്‍ ഡി മരിയ, എസിക്വേല്‍ ലാവെസ്സിക്ക് പകരമിറങ്ങുന്നതോടെ അര്‍ജന്‍റീന റെഡി. സെര്‍ജിയോ അഗ്യൂറോ, എറിക് ലമേല, ലൂകാസ് ബിഗ്ളിയ, യാവിയര്‍ പസ്റ്റോറെ പകരക്കാരുടെ ബെഞ്ചും ഒന്നാംനിരയോട് കിടപിടിക്കുന്നത്.
ടൂര്‍ണമെന്‍റിലുടനീളം ആധികാരികജയമായിരുന്നു അര്‍ജന്‍റീനയുടെ ജയം. കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവുംമികച്ച അര്‍ജന്‍റീന ടീമെന്ന വിശേഷണത്തിനും ഏറെ അനുയോജ്യര്‍. ലയണല്‍ മെസ്സി തന്നെയാണ് ആക്രമണങ്ങളിലെ അച്ചുതണ്ട്. മധ്യനിരയില്‍നിന്ന് മെസ്സി സൃഷ്ടിച്ചെടുത്ത നീക്കങ്ങളായിരുന്നു ഗോളായി പിറന്നവയില്‍ ഏറെയും. സെമിഫൈനല്‍ മത്സരത്തിനിടെ ഗ്രൗണ്ടിന് പുറത്തേക്ക് മറിഞ്ഞ് പരിക്കേറ്റ ലാവെസ്സിയുടെ അസാന്നിധ്യം മാത്രമാണ് ടീമിന് ക്ഷീണമാവുന്നത്. പകരക്കാരനായി ഡി മരിയ തിരിച്ചത്തെും. ചിലി മുന്നേറ്റനിരയുടെ പവര്‍ ഗെയിമാവും അര്‍ജന്‍റീന പ്രതിരോധം നേരിടുന്ന പ്രധാന വെല്ലുവിളി. കഴിഞ്ഞ കോപ പോലെ എഡ്വേര്‍ഡോ വര്‍ഗാസ്, അലക്സിസ് സാഞ്ചസ്, അര്‍തുറോ വിദാല്‍ ത്രയങ്ങളെ എങ്ങനെ നിയന്ത്രിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും മത്സരഫലം.
ചിലി ഡബ്ള്‍ സ്ട്രോങ്ങാ പതുക്കെ തുടങ്ങി വര്‍ധിത പ്രഹരശേഷിയോടെയാണ് ചിലിയുടെ വരവ്. ആദ്യ മത്സരത്തില്‍ അര്‍ജന്‍റീനയോടേറ്റ തോല്‍വിക്കു പിന്നാലെ എഴുതിത്തള്ളിയവര്‍ക്കുള്ള മറുപടിയായിരുന്നു പിന്നീട് കണ്ടത്. ഗ്രൂപ് ‘ഡി’യില്‍ രണ്ടു ജയവും ഒരു തോല്‍വിയുമായി രണ്ടാം സ്ഥാനക്കാരായിരുന്ന ചിലി പ്രീക്വാര്‍ട്ടറില്‍ മെക്സികോയെ കെട്ടുകെട്ടിച്ചത് കണ്ടവരെല്ലാം കിരീടം സാഞ്ചസിന്‍െറ നാട്ടുകാര്‍ നിലനിര്‍ത്തുമോയെന്ന് സംശയിച്ചുതുടങ്ങി. തോല്‍വിയറിയാത്ത 22 മത്സരങ്ങളുമായത്തെിയ മെക്സികോയെ മറുപടിയില്ലാത്ത ഏഴു ഗോളിനായിരുന്നു ചിലി വീഴ്ത്തിയത്. നാലു ഗോളുമായി എഡ്വേഡോ വര്‍ഗാസ് കളം നിറഞ്ഞപ്പോള്‍ കളി മുഴുവന്‍ നിയന്ത്രിച്ച് അലക്സിസ് സാഞ്ചസ് എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ക്വാര്‍ട്ടര്‍ ഫൈനലിലെ എതിരാളി കരുത്തരായ കൊളംബിയയും. കനത്തമഴ കളിയുടെ താളം തെറ്റിച്ചിട്ടും മറുപടിയില്ലാത്ത രണ്ടു ഗോളിനായിരുന്നു ചിലിയുടെ വിജയഗാഥ.
കലാശപ്പോരാട്ടത്തില്‍ അര്‍ജന്‍റീനയെ നേരിടുമ്പോഴേക്കും പൂര്‍ണമായും ഫോമിലേക്കുയര്‍ന്ന ചാമ്പ്യന്മാരായാണ് കളത്തിലിറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തില്‍ 4-1നായിരുന്നു ചിലിയുടെ ജയം. അന്ന് വലകാത്ത ക്ളോഡിയോ ബ്രാവോ നായകന്‍െറ ആംബാന്‍ഡുമായി നിറഞ്ഞുനില്‍ക്കുന്ന പോസ്റ്റിനു മുന്നില്‍ ബാഴ്സലോണയിലെ കൂട്ടുകാരന്‍ ലയണല്‍ മെസ്സിക്ക് ഏറെ വിയര്‍ക്കേണ്ടിവരും. പ്രതിരോധവും മികച്ച കെട്ടുറപ്പോടെയാണ്. ഇസ്ല, മെഡല്‍, ഗോണ്‍സാലോ യാര എന്നിവരുടെ പ്രതിരോധത്തിനു പുറമെ അരാഗ്വിസ്, ഹെര്‍ണാണ്ടസ് എന്നിവര്‍ മധ്യനിരയിലുണ്ട്. സസ്പെന്‍ഷന്‍ കഴിഞ്ഞ് മടങ്ങിയത്തെുന്ന അര്‍തുറോ വിദാലാണ് കരുത്ത്. സാഞ്ചസിനും വര്‍ഗാസിനും പിന്നിലായി വിദാലിറങ്ങുന്നതോടെ ചിലി ഡബ്ള്‍ സ്ട്രോങ്ങാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.