സാന്‍റിയാഗോ: 2015 ജൂലൈ നാലിന് ലോകം കണ്ണിമചിമ്മാതെ കണ്ടുനിന്ന സാന്‍റിയാഗോ നാഷനല്‍ സ്റ്റേഡിയത്തിലെ പോരാട്ടത്തിന് വ്യാഴാഴ്ച റീപ്ളേ. അതേ വേദി, അതേ ടീമുകള്‍, മുന്‍നിരയില്‍ അതേതാരങ്ങള്‍. തെക്കനമേരിക്കന്‍ മേഖലാ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്‍റീനയും ചിലിയും വ്യാഴാഴ്ച നേര്‍ക്കുനേരെയത്തെുമ്പോള്‍ കാല്‍പന്തുലോകം കാത്തിരിക്കുന്നത് പകയുടെ കനലൊടുങ്ങാത്ത പോരാട്ടത്തിന്. സാന്‍റിയാഗോയിലേക്ക് അര്‍ജന്‍റീനയത്തെുന്ന അങ്കത്തിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. കോപ അമേരിക്ക ഫൈനലിനുശേഷം സ്റ്റാര്‍ സ്ട്രൈക്കര്‍ ലയണല്‍ മെസ്സി അര്‍ജന്‍റീന കുപ്പായത്തിലത്തെുന്ന ആദ്യ പോരാട്ടം. കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ച യോഗ്യതാ റൗണ്ടില്‍ നാലു കളി കഴിഞ്ഞെങ്കിലും മെസ്സിയില്ലാതെയായിരുന്നു അര്‍ജന്‍റീന കളത്തിലിറങ്ങിയത്.
22 വര്‍ഷത്തിനുശേഷം അര്‍ജന്‍റീനക്കൊരു കിരീടം സമ്മാനിക്കുന്നതില്‍ തുടര്‍ച്ചയായി രണ്ടാം തവണയും പരാജയപ്പെട്ടതിന്‍െറ മോഹഭംഗവും പേറിയായിരുന്നു അന്ന് മെസ്സി ബാഴ്സലോണയിലേക്ക് പറന്നത്. ലോകകപ്പിലും കോപയിലും ഫൈനല്‍ വരെയത്തെിയെങ്കിലും കിരീടം അകന്നത് സ്വന്തം നാട്ടിലെ ആരാധകരെ വരെ മെസ്സിക്കെതിരാക്കി.
ദേശീയ കുപ്പായത്തില്‍ മെസ്സി ഇനി കളിക്കില്ളെന്നും പ്രചാരണമുണ്ടായി. പക്ഷേ, റഷ്യയിലേക്കുള്ള പാതയില്‍ കാലിടറിയ അര്‍ജന്‍റീനക്ക് ഉണര്‍വുനല്‍കാനാണ് മെസ്സിയുടെ ഈ വരവ്. കഴിഞ്ഞ നാലില്‍, ഒരു ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമായി അഞ്ചു പോയന്‍േറാടെ ആറാം സ്ഥാനത്താണ് അര്‍ജന്‍റീന. ഏഴു പോയന്‍റുള്ള ചിലി അഞ്ചാം സ്ഥാനത്തും. ആദ്യ മത്സരത്തില്‍ എക്വഡോറിനോടായിരുന്നു അര്‍ജന്‍റീനയുടെ തോല്‍വി (2-0). പിന്നീട് പരഗ്വേ (0-0), ബ്രസീല്‍ (1-1) എന്നിവരോട് സമനില. കൊളംബിയക്കെതിരെ ജയവും (1-0). അതേസമയം, ബ്രസീലിനെയും (2-0), പെറുവിനെയും (4-3) തോല്‍പിച്ച് തുടങ്ങിയ ചിലി, കൊളംബിയയോട് സമനിലയും (1-1), ഉറുഗ്വായ്യോട് (0-3) തോല്‍വിയും വഴങ്ങി.
നിര്‍ണായകമത്സരത്തില്‍ മെസ്സിക്കൊപ്പം സെര്‍ജിയോ അഗ്യൂറോയുടെ തിരിച്ചുവരവുകൂടി അര്‍ജന്‍റീനക്ക് ആവേശം പകരുന്നു. അതേസമയം, ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ യാവിയര്‍ മഷറാനോയുടെ സസ്പെന്‍ഷന്‍ അര്‍ജന്‍റീനക്ക് തിരിച്ചടിയാവും. അലക്സിസ് സാഞ്ചസും വര്‍ഗാസും നയിക്കുന്ന മുന്നേറ്റത്തിന് തടയിടാന്‍ അര്‍ജന്‍റീന പ്രതിരോധം കൂടുതല്‍ വിയര്‍ക്കേണ്ടി വരും. കോപ ഫൈനലിലെ സൂപ്പര്‍താരം ചാള്‍സ് അരാങ്കിസ് ചിലി നിരയില്‍ കളത്തിലിറങ്ങില്ല. അര്‍ജന്‍റീനക്കാരനായ പരിശീലകന്‍ യുവാന്‍ അന്‍േറാണിയോ പിസ്സിയാണ് പരിശീലകന്‍.
ബ്രസീല്‍-ഉറുഗ്വായ് പോരാട്ടം ശനിയാഴ്ച
മറ്റു മത്സരങ്ങളില്‍ ബൊളീവിയ-കൊളംബിയയെയും എക്വഡോര്‍-പരഗ്വേയെയും പെറു-വെനിസ്വേലയെയും നേരിടും. ശനിയാഴ്ച രാവിലെ 6.15ന് ബ്രസീല്‍-ഉറുഗ്വായ്യെ നേരിടും. നാലില്‍ നാലും ജയിച്ച എക്വഡോറാണ് പോയന്‍റ് പട്ടികയില്‍ ഒന്നാമത്. മൂന്നു ജയവുമായി ഉറുഗ്വായ് രണ്ടാമതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.