ബര്‍ലിന്‍: ജര്‍മന്‍ ബുണ്ടസ് ലിഗയിലെ ഇന്ത്യന്‍ വംശജനായ മാനേജര്‍ റോബിന്‍ ദത്തിനെ എഫ്.ബി സ്റ്റുട്ട്ഗര്‍ട്ടില്‍ നിന്നും പുറത്താക്കി. 40 വര്‍ഷത്തിനിടെ ആദ്യമായി ക്ളബ് ബുണ്ടസ്ലിഗ ഒന്നാം ഡിവിഷനില്‍ നിന്നും തരംതാഴ്ത്തപ്പെട്ടതിനു പിന്നാലെയാണ് പരിശീലക സംഘത്തിന്‍െറ മൂന്നാമനായ റോബിന്‍ ദത്തിനെ പുറത്താക്കുന്നത്. ലീഗിലെ അവസാന മത്സരത്തില്‍ വോള്‍ഫ്സ്ബുര്‍ഗിനോട് 3-1ന് തോറ്റ സ്റ്റുട്ട്ഗര്‍ട്ട് പോയന്‍റ് പട്ടികയില്‍ ഏറ്റവും പിന്നിലാണ്.
തരംതാഴ്ത്തപ്പെടലിന്‍െറ പേരില്‍ ക്ളബില്‍ നിന്നും ജോലി നഷ്ടമാവുന്ന മൂന്നാമനാണ് റോബിന്‍ ദത്ത്. ഹെഡ് കോച്ച് യുര്‍ഗന്‍ ക്രാംനി, പ്രസിഡന്‍റ് ബെണ്‍ഡ് വാഹ്ലര്‍ എന്നിവര്‍ ഇതിനകം പടിയിറങ്ങിയിരുന്നു. സ്റ്റുട്ട്ഗര്‍ട്ടിന്‍െറ ബോര്‍ഡ് പ്രതിനിധിയായി പ്രവര്‍ത്തിക്കുകയായിരുന്നു കൊല്‍ക്കത്ത വംശജനായ റോബിന്‍ ദത്ത്. യുവതാരങ്ങളെ കണ്ടത്തെുകയും പരിശീലനം നല്‍കുകയുമായിരുന്നു ചുമതല.
1950ല്‍ ജര്‍മനിയിലേക്ക് കുടിയേറിയതാണ് റോബിന്‍ ദത്തിന്‍െറ പിതാവ്്. അമ്മ ജര്‍മന്‍ സ്വദേശിയും. പരിശീലകനായി പേരെടുത്ത ഇദ്ദേഹം ബയര്‍ ലെവര്‍കൂസന്‍, വെര്‍ഡര്‍ ബ്രമന്‍ ടീമുകളുടെ ഹെഡ് കോച്ചായി പ്രവര്‍ത്തിച്ചിരുന്നു.ക്ളബിന്‍െറ പുതിയ പരിശീലകനായി ജോസ് ലുഹുകയെ നിയമിച്ചു. നിരവധി ക്ളബുകള്‍ക്ക് ടോപ് ഡിവിഷന്‍ യോഗ്യത നേടിക്കൊടുത്ത പരിചയമാണ് ലുഹുകയുടെ അനുകൂല ഘടകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.