കോപയിലും ഗോള്‍ലൈന്‍ ടെക്നോളജി

ഷികാഗോ: കോപയില്‍ ഇനി ഗോസ്റ്റ് ഗോള്‍ പേടിയില്ല. ശതാബ്ദി ചാമ്പ്യന്‍ഷിപ്പില്‍ ‘ഹോക്ക് ഐ’ ഗോള്‍ ലൈന്‍ ടെക്നോളജി ഉപയോഗിക്കാന്‍ തീരുമാനം. യുവേഫക്കു കീഴില്‍ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ്, ജര്‍മന്‍ ബുണ്ടസ് ലിഗ, ഇറ്റാലിയന്‍ സീരി ‘എ’, കഴിഞ്ഞ ഫിഫ വനിതാ ലോകകപ്പ് എന്നിവയില്‍ ഫലപ്രദമായി നടപ്പാക്കിയ ശേഷമാണ് ഗോള്‍വര കടക്കുന്ന പന്തിനെ കാമറക്കണ്ണിലാക്കുന്ന ഹോക് ഐ ഗോള്‍ലൈന്‍ ടെക്നോളജി കോപയിലും വരുന്നത്.

കളി നടക്കുന്ന 10 സ്റ്റേഡിയങ്ങളിലെ ഓരോ ഗോള്‍പോസ്റ്റും ഏഴു വീതം കാമറകളുടെ നിരീക്ഷണത്തിലാവും. പന്ത് ഗോള്‍വര കടക്കുകയോ, വലകുലുങ്ങുകയോ ചെയ്യുമ്പോള്‍ നിമിഷവേഗത്തില്‍ റഫറിക്ക് വിവരം ലഭ്യമാവും.
സഹായത്തിന് കണ്‍ട്രോള്‍ റൂമില്‍ മൂന്നാം റഫറിയുടെ സാന്നിധ്യവും. ജൂണില്‍ നടക്കാനിരിക്കുന്ന യൂറോ കപ്പിലും ഗോള്‍ലൈന്‍ ടെക്നോളജി ഉപയോഗിക്കാന്‍ തീരുമാനമുണ്ട്. പക്ഷേ, യൂറോക്ക് മുമ്പേ, കോപയിലാവും നൂതന സാങ്കേതികവിദ്യയുടെ അരങ്ങേറ്റം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.