മിലാന്‍: കോപ അമേരിക്കയും യൂറോകപ്പും കാത്തിരിക്കുന്ന ഫുട്ബാള്‍ ആരാധകര്‍ക്ക് ഉത്സവക്കാഴ്ചയൊരുക്കി യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ ശനിയാഴ്ച കിരീടപ്പോരാട്ടം. ഇന്ത്യന്‍ സമയം അര്‍ധരാത്രി ഇറ്റാലിയന്‍ നഗരിയായ മിലാനില്‍ കിക്കോഫ് കുറിക്കുന്ന ചാമ്പ്യന്‍ പോരാട്ടത്തില്‍ സ്പാനിഷ് തലസ്ഥാന നഗരിയായ മഡ്രിഡിന്‍െറ പേരില്‍ ഫുട്ബാള്‍ ലോകം ഇരു ചേരികളാവും. ചാമ്പ്യന്‍സ് ലീഗില്‍ പത്തുതവണ മുത്തംവെച്ച റയല്‍ മഡ്രിഡ് കിരീടനേട്ടം ആവര്‍ത്തിക്കാനൊരുങ്ങുമ്പോള്‍ രണ്ടുതവണ കൈയത്തെുമകലെ നഷ്ടമായ കിരീടം ഇക്കുറി സ്വന്തമാക്കാനുള്ള ഒരുക്കത്തില്‍ അത്ലറ്റികോ മഡ്രിഡും. സീസണിലുടനീളം ഉജ്ജ്വല പ്രകടനം കാഴ്ചവെച്ചിട്ടും കിരീടങ്ങളൊന്നും സ്വന്തമാക്കാനാവാത്ത നിരാശയിലാണ് ഇരുവരും കളത്തിലിറങ്ങുന്നത്. ലാ ലിഗയില്‍ കിരീടത്തോടടുത്ത് മുന്നേറിയിട്ടും അവസാന ലാപ്പിലെ ഫോട്ടോഫിനിഷിങ്ങില്‍ മഡ്രിഡ് ടീമുകള്‍ വീണുപോയി. കിങ്സ് കപ്പ് ബാഴ്സലോണയും സ്വന്തമാക്കി.
ടീം ന്യൂസ്
റാഫേല്‍ വറാനെയുടെ പരിക്കൊഴികെ സമ്പൂര്‍ണ ഫിറ്റാണ് റയല്‍ മഡ്രിഡ്. നാലു ദിവസം മുമ്പ് പരിശീലനത്തിനിടെ പരിക്കേറ്റ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഫിറ്റ്നസ് തെളിയിച്ച് തിരിച്ചത്തെി. പകരക്കാരുടെ ബെഞ്ചിന് വീര്യംകൂട്ടാന്‍ ഹാമിഷ് റോഡ്രിഗസും അല്‍വാരോ അര്‍ബിലോവയും റെഡി. മുന്നേറ്റത്തില്‍ ബെയ്ല്‍-ബെന്‍സേമ-ക്രിസ്റ്റ്യാനോ (ബി.ബി.സി) ആക്രമണം സര്‍വസജ്ജമാവുന്നതോടെ റയല്‍ പതിവ് താളത്തിലേക്കുയരും. കണക്കിലും കരുത്തിലും മുന്നില്‍ നില്‍ക്കുന്നതും 10 തവണ യൂറോപ്യന്‍ കപ്പുയര്‍ത്തിയ റയല്‍.
ഡീഗോ ഗോഡിന്‍െറ തിരിച്ചുവരവോടെ അത്ലറ്റികോയുടെ പ്രതിരോധം ശക്തമായി. അന്‍േറാണി ഗ്രീസ്മാനും ഫെര്‍ണാണ്ടോ ടോറസും നയിക്കുന്ന ആക്രമണ നിരയും ചോര്‍ച്ചയില്ലാത്ത പ്രതിരോധവുമാവുമ്പോള്‍ സിമിയോണി മാജിക് റയലിനെ വെള്ളം കുടിപ്പിക്കും.
ജയത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യമില്ല –സിമിയോണി
113വര്‍ഷത്തെ ചരിത്രത്തിന് മിലാനില്‍ അന്ത്യംകുറിക്കാനൊരുങ്ങുകയാണ് ഡീഗോ സിമിയോണി. ‘സമ്മര്‍ദങ്ങള്‍ക്കിടയിലാണ് ഫൈനല്‍. എതിരാളികള്‍ കരുത്തരാണ്. ക്രിസ്റ്റ്യാനോയും ബെയ്ലുമടങ്ങിയ മുന്നേറ്റത്തിനു പുറമെ മധ്യനിരയിലെ കാസ്മിറോയുടെ സാന്നിധ്യം കരുതിയിരിക്കണം. നഷ്ടപ്പെടുന്ന പന്ത് തിരിച്ചെടുത്ത് കളിപിടിക്കാന്‍ മിടുക്കനാണ്. മധ്യനിരയിലെ മികവാണ് എതിരാളിയുടെ മുന്‍തൂക്കം. അദ്ദേഹത്തിന്‍െറ സാന്നിധ്യം റയലിന്‍െറ പ്രത്യാക്രമണത്തിന് മൂര്‍ച്ചകൂട്ടുന്നു. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ സെമിയില്‍ അവര്‍ കളിച്ചതു തന്നെ നിരീക്ഷിച്ചാല്‍ വ്യക്തമാവും. പക്ഷേ, എതിരാളിക്കെതിരെ കാര്യമായ ഗൃഹപാഠവുമായാണ് ഞങ്ങള്‍ ഇറങ്ങുന്നത്. ഫൈനല്‍ കളിക്കുന്നത് അവിസ്മരണീയമാണ്. ജയിക്കുന്നത് മഹത്തരവും. എന്നാല്‍, അതത്ര എളുപ്പമല്ല. നിരന്തരമായ കഠിനാധ്വാനത്തിലൂടെയാണ് ഇവിടംവരെയത്തെിയത്. സമ്മര്‍ദം ഇഷ്ടമാണ്. അത് ആസ്വാദ്യകരമാക്കുകയാണ് ലക്ഷ്യം. വിജയം മാത്രമേ ഞങ്ങളെ സംതൃപ്തരാക്കൂ’ -സിമിയോണിയുടെ വാക്കുകള്‍.
സിമിയോണി മിടുക്കനാണ്; പക്ഷേ, കിരീടം റയലിന് –സിദാന്‍
ചുമതലയേറ്റ് അഞ്ചുമാസത്തിനുള്ളിലാണ് സിനദിന്‍ സിദാന്‍െറ ചാമ്പ്യന്‍സ് ലീഗ് പരീക്ഷ. കിരീടമണിഞ്ഞാല്‍ മുന്‍ ഫ്രഞ്ച് ഇതിഹാസത്തിന്‍െറ പരിശീലന കരിയര്‍ തന്നെ ചരിത്രമാവും. ലാ ലിഗയില്‍ തുടര്‍ച്ചയായി 12 ജയത്തോടെ റയലിനെ കിരീടത്തിന് ഒരു പോയന്‍റകലെയത്തെിച്ച് ഇരിപ്പുറപ്പിച്ച സിദാന് ചാമ്പ്യന്‍സ് ലീഗും സ്വന്തമാക്കാന്‍ കഴിയുമെന്ന് കണക്കുകള്‍ നിരത്തി സമര്‍ഥിക്കുകയാണ് ഫുട്ബാള്‍ ലോകം. അതേസമയം, ചുമതലയേറ്റ ശേഷം ആദ്യ തോല്‍വി പിണഞ്ഞത് ഇതേ അത്ലറ്റിക്കോയോടായിരുന്നു. എതിര്‍ കോച്ച് സിമിയോണിയുടെ ആരാധകനായാണ് സിദാന്‍െറ വാക്കുകള്‍. ‘ഒരു കോച്ചെന്ന നിലയില്‍ യോഗ്യനാണ് സിമിയോണി. ടീമിനെയും കളിക്കാരെയും എതിരാളിയെയും പഠിക്കുന്നയാള്‍. അദ്ദേഹത്തില്‍ നിന്നും ഏറെ പഠിക്കാന്‍ എനിക്കും കഴിഞ്ഞു’ -മത്സരത്തിന് മുമ്പായി സിദാന്‍െറ വാക്കുകള്‍. ടീമെന്ന നിലയില്‍ മുന്‍തൂക്കം റയലിനു തന്നെയെന്ന് വ്യക്തമാക്കിയ സിദാന്‍ മുന്‍ സീസണുകളില്‍ പരിശീലക സംഘത്തിലെ പരിചയവും ഇന്ന് തുണയാകുമെന്ന് വ്യക്തമാക്കി.
സാധ്യതാ ഇലവന്‍
റയല്‍ മഡ്രിഡ്: കെയ്ലര്‍ നവസ്; കര്‍വായാല്‍, പെപെ, റാമോസ്, മാഴ്സലോ; കാസ്മിറോ, ടോണി ക്രൂസ്, ലൂകാ മോദ്രിച്; ഗാരെത് ബെയ്ല്‍, കരിം ബെന്‍സേമ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
അത്ലറ്റികോ മഡ്രിഡ്: യാന്‍ ഒബ്ളാക്; യുവാന്‍ ഫ്രാന്‍, ഗോഡിന്‍, ജിമിനെസ്, ഫിലിപ് ലൂയിസ്; കൊകെ, ഗാബി, അഗസ്റ്റോ ഫെര്‍ണാണ്ടസ്, സോള്‍ നിഗ്വെ്; ഗ്രീസ്മാന്‍, അന്‍േറാണി ഗ്രീസ്മാന്‍, ടോറസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.