കൊളറാഡോ: നെയ്മറും മാഴ്സലോയുമില്ളെങ്കിലും മുന്‍നിരയിലും മധ്യനിരയിലുമായി പരിചയസമ്പത്തുമായി കകായും ഹള്‍കും ലൂയി ഗുസ്താവോയുമുണ്ട്. പ്രതിരോധത്തിന് ഡാനി ആല്‍വ്സും മിറാന്‍ഡയും. ഒപ്പം പുതുമുഖക്കാരായ ഗബ്രിയേലും ഡഗ്ളസ് സാന്‍േറാസും. ദുംഗയുടെ കോപ അമേരിക്ക ബ്രസീല്‍ കോമ്പിനേഷന് മുഴുവന്‍ മാര്‍ക്കും നല്‍കി മഞ്ഞപ്പട വരവറിയിച്ചു. ചാമ്പ്യന്‍ഷിപ് കിക്കോഫിന് മുമ്പായി നടന്ന അവസാന സന്നാഹ മത്സരത്തില്‍ പാനമയെ 2-0ത്തിന് തകര്‍ത്തപ്പോള്‍ കളത്തില്‍ സര്‍വം വാണ് ബ്രസീല്‍ ഒരുങ്ങി. കളിയുടെ രണ്ടാം മിനിറ്റില്‍ ജൊനാസിന്‍െറ ഗോളിലൂടെയാണ് തുടങ്ങിയത്. 73ാം മിനിറ്റില്‍ അരങ്ങേറ്റ താരം ഗബ്രിയേലും ലക്ഷ്യം കണ്ടതോടെ പട്ടിക പൂര്‍ത്തിയായി.
ഗോളെണ്ണത്തേക്കാള്‍ കളിക്കളത്തില്‍ നിറഞ്ഞുനിന്നാണ് ബ്രസീല്‍ ആരാധകരുടെ മനംകവര്‍ന്നത്. പകരക്കാരനായിറങ്ങി പത്തു മിനിറ്റിനകമായിരുന്നു ഗബ്രിയേല്‍ ലക്ഷ്യം കണ്ടത്. രണ്ടാം പകുതിയുടെ അവസാനത്തില്‍ കകായും കളത്തിലത്തെി. മറ്റൊരു മത്സരത്തില്‍ കൊളംബിയ 3-1ന് ഹെയ്തിയെ വീഴ്ത്തി. മൊറീനോ, ക്വാഡ്രഡോ, മാര്‍ടിനസ് എന്നിവരാണ് കൊളംബിയക്കായി വലകുലുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.