ഷില്ലോങ്: പ്രാർഥനകൾ ദൈവം കേട്ടു. ഷില്ലോങ്ങിലേക്ക് ഒഴുകിയെത്തിയ ആരാധകർക്കു നടുവിൽ തോൽക്കാതെ പിടിച്ചുനിന്ന് മിസോറമിെൻറ സ്വന്തം െഎസോൾ എഫ്.സി ഇന്ത്യൻ ഫുട്ബാളിൽ പുതു ചരിത്രമെഴുതി. െഎ ലീഗ് ഫുട്ബാൾ കിരീടം ഇതാദ്യമായി വടക്കുകിഴക്കൻ ഇന്ത്യയുടെ മണ്ണിലേക്ക്. കിരീട നിർണയമായി മാറിയ അവസാന റൗണ്ട് മത്സരത്തിൽ െഎസോൾ അയൽനാട്ടുകാരായ ഷില്ലോങ് ലജോങ്ങിനെ 1-1ന് സമനിലയിൽ തളച്ചപ്പോൾ, കൊൽക്കത്തയിൽ മോഹൻ ബഗാൻ, ചെന്നൈ സിറ്റിക്കെതിരെ (2-1) നേടിയ ജയം വെറുതെയായി. ഇതോടെ, 18 കളിയിൽ 11 ജയവും നാലു സമനിലയും മൂന്നു തോൽവിയുമായി 37 പോയൻറ് നേടി െഎസോൾ എഫ്.സി ഇന്ത്യൻ ഫുട്ബാളിലെ ചാമ്പ്യൻക്ലബായി മാറി. 18 കളിയിൽ 10 ജയവും ആറു സമനിലയും രണ്ടു തോൽവിയുമായി 36 പോയൻറുള്ള മോഹൻ ബഗാൻ രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിയടഞ്ഞു. ഇൗസ്റ്റ് ബംഗാൾ (33) മൂന്നും കഴിഞ്ഞ സീസൺ ജേതാക്കളായ ബംഗളൂരു എഫ്.സി (30) നാലും സ്ഥാനക്കാരായി.
കിരീടനിർണയത്തിെൻറ ഇരട്ടഫൈനലായി മാറിയ അവസാന മത്സരത്തിന് ഒരേസമയമായിരുന്നു കൊൽക്കത്തയിലും ഷില്ലോങ്ങിലുമായി കിക്കോഫ് കുറിച്ചത്. പ്രതിരോധിച്ച് കളിക്കാൻ തീരുമാനിച്ച െഎസോളിെൻറ വലയിൽ ഒമ്പതാം മിനിറ്റിൽ ഹെഡർ ഗോളിലൂടെ പിയറിക് ഡിക്ക നിറയൊഴിച്ചപ്പോൾ സ്വപ്നയാത്രക്ക് അപായസൂചന മുഴങ്ങി. െഎസോൾ പിന്നിൽ നിൽക്കുേമ്പാൾ കണ്ണുകളത്രയും കൊൽക്കത്തയിലേക്കായിരുന്നു. അവിടെ, 31ാം മിനിറ്റിൽ ചെന്നൈ ഗോളടിച്ചതോടെ മിസോറമിന് പ്രതീക്ഷയായി. പക്ഷേ, ആദ്യ പകുതി പിരിയുംമുേമ്പ ജപ്പാൻ താരം കറ്റ്സുമി ബഗാന് സമനില നൽകി.
അടിമുടി ആക്രമണമെന്ന പ്ലാനുമായാണ് െഎസോൾ രണ്ടാം പകുതി ആരംഭിച്ചത്. തിരിച്ചടിക്കാനായി ഇരു വിങ്ങും ശക്തമാക്കിയപ്പോൾ, പ്രത്യാക്രമണത്തിലൂടെ ലജോങ് ഞെട്ടിച്ചു. ഇതിനിടെ െഎസോൾ ഒരുതവണ വലകുലുക്കിയെങ്കിലും ഒാഫ്സൈഡിൽ കുരുങ്ങി. പക്ഷേ, പോരാട്ടം അവസാനിച്ചില്ല. 67ാം മിനിറ്റിൽ കാമോ തൊടുത്ത ഷോട്ട് പോസ്റ്റിൽ തട്ടി റീബൗണ്ട് ചെയ്തപ്പോൾ വില്യം ലാൽനുഫേല വലയിലേക്ക് തട്ടിയിട്ട് അടക്കിപ്പിടിച്ച ആവേശത്തിന് തിരികൊളുത്തി. 1-1 സമനിലയിൽ. ഗോൾ വഴങ്ങാതിരിക്കാനും ലീഡ് നേടാനുമുള്ള പോരാട്ടമായിരുന്നു പിന്നീട്. അരഡസനോളം അവസരങ്ങൾ പിറന്നെങ്കിലും ഗോളായില്ല. ലജോങ് രണ്ട് സുവർണാവസരങ്ങൾ പാഴാക്കുകയും ചെയ്തു. അതേസമയം, കൊൽക്കത്തയിൽ 77ാം മിനിറ്റിൽ ഡാരിൽ ഡഫിയിലൂടെ ബഗാൻ വിജയഗോൾ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.