ടോക്യോ: ബാഴ്സലോണയുടെ ഇതിഹാസ മിഡ്ഫീൽഡർ ആന്ദ്രെ ഇനിയേസ്റ്റ ജപ്പാൻ ലീഗിലേക്കു തന്നെയെന്നുറപ്പിച്ചു. ജപ്പാനിലെ ഒന്നാംഡിവിഷൻ ക്ലബായ വിസ്സൽ കോബെയിലായിരിക്കും താരം വരുന്ന സീസണിൽ പന്തുതട്ടുക. കോബെ ഉടമ ടോക്യോയിൽ നടന്ന പ്രത്യേക പരിപാടിയിൽ ഇനിയേസ്റ്റയുടെ വരവ് മാധ്യമങ്ങളെ അറിയിച്ചു.
നേരത്തേ, ചൈനീസ് ക്ലബുകളും അമേരിക്കൻ ക്ലബുകളും താരത്തിനെ സ്വന്തമാക്കുമെന്നറിയിച്ച് രംഗത്തെത്തിയിരുന്നു. ക്ലബ് ഉടമ ഹിരോഷി മിഖിത്താനോടൊപ്പം സ്വകാര്യ ജറ്റിൽ നിൽക്കുന്ന ചിത്രവും ഇനിയേസ്റ്റ ഇൻസ്റ്റഗ്രാമിലൂടെ പങ്കുെവച്ചു. ‘ഇനി പന്തുകളി പുതിയ വീട്ടിൽ’ കുറിപ്പോടെയായിരുന്നു ഇത്.
ബാഴ്സലോണയുടെ പ്രധാന സ്േപാൺസർമാരായ റാക്കുട്ടണിെൻറ സ്ഥാപകനും സി.ഇ.ഒയുമാണ് കോബെ ക്ലബ് ഉടമ ഹിരോഷി മിഖിത്താൻ. ഇനിയേസ്റ്റയുടെ ജപ്പാൻ ലീഗിലേക്കുള്ള വഴിയൊരുക്കിയതും ഇദ്ദേഹമാണ്. ജപ്പാൻ ലീഗിൽ 15 മത്സരങ്ങൾ പൂർത്തിയായപ്പോൾ, ആറാം സ്ഥാനത്താണ് കോബെ. ജർമനിയുടെ മുൻ ആഴ്സനൽ താരം ലൂക്കാസ് പൊഡോൾസ്കിയും ഇൗ ക്ലബിൽ കളിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.