ലണ്ടൻ: ഫുട്ബാളിൽ പണക്കിലുക്കംകൊണ്ട് ഏറെയായി ലോകത്ത് ഒന്നാമതുള്ള റയലിനെ പി റകിലാക്കി ബദ്ധവൈരികളായ ബാഴ്സ. വരുമാനത്തിൽ 80 കോടി യൂറോ (7358 കോടി രൂപ) എന്ന പരിധി ആദ്യ മായി മറികടന്ന ടീം എന്ന റെക്കോഡോടെയാണ് ബാഴ്സലോണ ‘ഫുട്ബാൾ മണി ലീഗി’ൽ ഒന്നാമന്മാരായത്.
ട്രാൻസ്ഫർ തുക ഒഴിച്ചുള്ള മൊത്ത വരുമാനത്തിൽ 11 ശതമാനം വർധനയുള്ള ബാഴ്സക്ക് 84 കോടി യൂറോയാണ് കഴിഞ്ഞ സീസണിലെ വരുമാനം. രണ്ടാമതുള്ള റയൽ മഡ്രിഡിെൻറ വരുമാനം 75.7 കോടി യൂറോ (5965 കോടി രൂപ)യാണ്. മാഞ്ചസ്റ്റർ യുനൈറ്റഡ് മൂന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ബുണ്ടസ് ലിഗയിലെ അതികായരായ ബയേൺ മ്യൂണിക് നാലാമതും ഫ്രഞ്ച് ടീം പി.എസ്.ജി അഞ്ചാമതുമാണ്.
ചാമ്പ്യൻസ് ലീഗ് കിരീടജേതാക്കളായ ലിവർപൂൾ ഏഴാം സ്ഥാനത്താണ്. ഇംഗ്ലീഷ് ക്ലബുകൾക്ക് ആധിപത്യമുള്ള പട്ടികയിൽ ടോട്ടൻഹാം ഹോട്സ്പറാണ് തൊട്ടുപിറകിൽ. ടെലിവിഷൻ സംപ്രേഷണത്തിൽ റെക്കോഡ് തുക നേടുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൽനിന്ന് ആദ്യ 20ൽ എട്ടു ടീമുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.