മഡ്രിഡ്: എൽക്ലാസികോ വിജയത്തിലൂടെ ലാലിഗാ ചാമ്പ്യൻ പോരാട്ടത്തിലേക്കുള്ള തിരിച്ചുവരവ് സ്വപ്നം കാണുന്ന ബാഴ്സലോണക്ക് തിരിച്ചടി. മലാഗക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയ നെയ്മർക്ക് എൽക്ലാസികോയുൾപെടെ മൂന്ന് മത്സരങ്ങളിൽ വിലക്കേർപ്പെടുത്തിയതാണ് കറ്റാലൻ സംഘത്തിന് തിരിച്ചടിയാവുന്നത്. മത്സരത്തിനിടെ ചുവപ്പുകാർഡ് ലഭിച്ച ബ്രസീലിയൻ താരം, റഫറിയെ പരിഹസിക്കുന്ന രൂപത്തിൽ പ്രതികരിച്ചതാണ് ഒരു മത്സരത്തിലുള്ള സ്വാഭാവിക വിലക്ക് മൂന്നാക്കി സ്പാനിഷ് ഫുട്ബാൾ അസോസിയേഷൻ ഉയർത്തിയത്. ഇതോടെ ഏപ്രിൽ 24ന് നടക്കുന്ന റയൽ മഡ്രിഡിനെതിരായ പോരാട്ടത്തിൽ ബാഴ്സലോണക്കൊപ്പം നെയ്മറുണ്ടാകില്ലെന്നുറപ്പായി. വിജയവഴിയിലേക്ക് തിരിച്ചെത്താൻ തയാറെടുക്കുന്ന കറ്റാലൻമാർക്ക് നെയ്മറിെൻറ അഭാവം വൻ തിരിച്ചടിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.