ഹൈദരാബാദ്: ഐ ലീഗ് ഫുട്ബാളിന്റെ 2024-25 സീസണിന് വെള്ളിയാഴ്ച തുടക്കം. മുൻ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സിയും ശ്രീനിധി ഡെക്കാനും തമ്മിലാണ് ഉദ്ഘാടന മത്സരം. ഡെക്കാൻ അറീനയിൽ വൈകുന്നേരം നാലരക്ക് മത്സരം തുടങ്ങും. കഴിഞ്ഞ സീസണിൽ ശ്രീനിധി രണ്ടാം സ്ഥാനക്കാരായും ഗോകുലം മൂന്നാം സ്ഥാനക്കാരായുമാണ് ഫിനിഷ് ചെയ്തത്.
സ്പാനിഷ് പരിശീലകൻ അന്റോണിയോ റുവേടക്ക് കീഴിലാണ് ഗോകുലത്തിന്റെ വരവ്. സെർജിയോ ലാമാസ് ക്യാപ്റ്റൻ. 24 അംഗ സംഘത്തിൽ 11 പേരും മലയാളികളാണ്. സ്ക്വാഡ്: ഗോൾ കീപ്പർമാർ -ഷിബിൻരാജ്, അവിലാഷ് പൗൾ, ബിഷോർജിത്ത്, ഡിഫൻഡർമാർ: സലാം രഞ്ജൻ സിങ്, അതുൽ, നിധിൻ, അഖിൽ പ്രവീൺ, രാഹുൽ ഗോഖർ, മഷൂർ ഷരീഫ്, ബിബിൻ അജയൻ, സെബാസ്റ്റ്യൻ, യാഷിൻ മാലിക്, മിഡ്ഫീൽഡർമാർ - റിഷാദ്, അഭിജിത്ത്, സെർജിയോ ലാമാസ്, രാഹുൽ രാജു, മാർട്ടിൻ ഷാവേസ്, രാംദിൻതാര, എമിൽ ബെന്നി, ഫോർവേഡുകൾ -രൺജിത് സിങ്, ആബേലഡോ, അഡാമ, വി.പി. സുഹൈർ, സെന്തമിഴ്, സൂസൈരാജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.