സോച്ചി: ഇഞ്ചുറി ടൈമിൽ ഹെക്ടർ മൊറേനൊയുടെ 92ാം മിനിറ്റിലെ ഹെഡർ ഗോളിൽ പോർചുഗലിനെതിരെ മെക്സിക്കൻ പട േതാൽക്കാതെ രക്ഷപ്പെട്ടു. കോൺഫെഡറേഷൻസ് കപ്പിൽ പോർചുഗലും മെക്സികോയും 2^2ന് സമനിലയിൽ പിരിഞ്ഞു. യൂറോ ചാമ്പ്യന്മാർക്കെതിരെ മെക്സികോ നിറഞ്ഞുകളിച്ചെങ്കിലും ആദ്യ ഗോൾ നേടിയത് പറങ്കികളായിരുന്നു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പാസിൽ റിക്കാർഡോ ക്വറസ്മയാണ് (34ാം മിനിറ്റ്) ആദ്യം ഗോൾ നേടുന്നത്.
എന്നാൽ, 42ാം മിനിറ്റിൽ സൂപ്പർ താരാം ജാവിയർ ഹെർണാണ്ടസ് മെക്സികോക്ക് സമനില പിടിച്ചുനൽകി. രണ്ടാം പകുതിയിൽ ജയത്തിനായി ഇരുടീമുകളും ആവേശത്തോടെ പന്തുതട്ടിയപ്പോൾ േപാർചുഗലിന് രണ്ടാംഗോൾ കുറിക്കാനായത് 86ാം മിനിറ്റിലാണ്. സെഡ്രിക് സോറസാണ് സ്േകാറർ. വിജയിച്ചെന്നുകരുതി പന്തുതട്ടിയ പോർചുഗലിനെ ഞെട്ടിച്ച് ഹെക്ടർ മൊേറനൊ 92ാം മിനിറ്റിൽ ഗോൾ നേടി മെക്സികോയെ തോൽവിയിൽനിന്നും രക്ഷപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.