സാവോപോേളാ: വമ്പൻ താരങ്ങളെ പുറത്തിരുത്തി കോപ അമേരിക്ക ചാമ്പ്യൻഷിപ്പിനുള്ള 23 അം ഗ ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. ലിവർപൂൾ താരം ഫാബീന്യോ, ടോട്ടൻഹാം ഹോട്സ്പറിെൻറ ല ൂകാസ് മൗറ, റയൽ മഡ്രിഡ് താരങ്ങളായ വിനീഷ്യസ് ജൂനിയർ, മാഴ്സെലോ, ചെൽസിയുടെ വില്യൻ , മാൽകം (ബാഴ്സലോണ), ഡഗ്ലസ് കോസ്റ്റ (യുവൻറസ്), ഫിലിപ്പെ ആൻഡേഴ്സൺ (വെസ്റ്റ്ഹാം) എ ന്നിവരെ പുറത്തിരുത്തിയാണ് ടിറ്റെയുടെ ടീം.
സൂപ്പർതാരം നെയ്മർ, ഫിർമീന്യോ, ജീസസ് എന്നിവർക്കൊപ്പം എവർട്ടെൻറ മിന്നും ഫോമിലുള്ള സ്ട്രൈക്കർ റിച്ചാർലിസൺ, അയാക്സിെൻറ ഡേവിഡ് നെറസ്, ഗ്രീമിയോയുടെ എവർട്ടൻ എന്നിവരും സ്ട്രൈക്കർമാരായുണ്ട്.
ടീം ബ്രസീൽ: ഗോൾ കീപ്പർ: അലിസൺ (ലിവർപൂൾ), എഡേഴ്സൺ (മാഞ്ചസ്റ്റർ സിറ്റി), കാസിയോ (കൊറിന്ത്യൻസ്).
പ്രതിരോധം: തിയാഗോ സിൽവ (പി.എസ്.ജി), മാർക്വിനോസ് (പി.എസ്.ജി), മിറാൻഡ (ഇൻറർമിലാൻ), എഡർ മിലിറ്റോ (എഫ്.സി പോർടോ), ഫിലിപ്പെ ലൂയിസ് (അത്ലറ്റികോ മഡ്രിഡ്), അലക്സ് സാൻട്രോ (യുവൻറസ്), ഡാനി ആൽവസ് (പി.എസ്.ജി), ഫാഗ്നർ(കൊറിന്ത്യൻസ്).
മധ്യനിര: ഫെർണാണ്ടീന്യോ (മാഞ്ചസ്റ്റർ സിറ്റി), കസ്മിറോ (റയൽ മഡ്രിഡ്), ലൂകാസ് പക്വിറ്റ (എ.സി മിലാൻ), അലൻ (നാപോളി), അർതുർ (ബാഴ്സലോണ), ഫിലിപ്പെ കുട്ടീന്യോ (ബാഴ്സലോണ).
മുന്നേറ്റം: നെയ്മർ (പി.എസ്.ജി), റോബെർടോ ഫിർമീന്യോ (ലിവർപൂൾ), റിച്ചാർലിസൺ (എവർട്ടൻ), ഗബ്രിയേൽ ജീസസ് (മാഞ്ചസ്റ്റർ സിറ്റി), ഡേവിഡ് നീറെസ്(അയാക്സ്), എവർട്ടൻ (ഗ്രീമിയോ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.