സാേവാപോളോ: ഒരിടവേളക്കു ശേഷം ഫുട്ബാൾ ലോകം വീണ്ടും സൂപ്പർ പോരാട്ടങ്ങളുടെ ചതുര ക്കളത്തിലേക്ക്. ആരാധകരുടെ ഇഷ്ടപോരാട്ടമായ കോപ അമേരിക്ക ചാമ്പ്യൻഷിപ്പിന് ശനി യാഴ്ച കിക്കോഫ് കുറിക്കും. ആതിഥേയരായ ബ്രസീലും ബൊളിവിയയും തമ്മിലെ അങ്കത്തോടെയാ ണ് വൻകരയുടെ 46ാമത് എഡിഷന് പന്തുരുളുന്നത്. ഇന്ത്യൻ സമയം പുലർച്ച ആറിനാണ് കളി. തെ ക്കനമേരിക്കയിലെ 10 ടീമുകൾക്കു പുറമേ, ഏഷ്യൻ പ്രതിനിധികളായ ജപ്പാനും ഖത്തറുമാണ് പന്തുതട്ടുന്നത്.
ഗ്രൂപ് ‘എ’: ബ്രസീൽ, ബൊളീവിയ, വെനിസ്വേല, പെറു
ഗ്രൂപ് ‘ബി’: അർജൻറീന, കൊളംബിയ, പരഗ്വേ, ഖത്തർ.
ഗ്രൂപ് ‘സി’: ഉറുഗ്വായ്, എക്വഡോർ, ജപ്പാൻ, ചിലി.
മെസ്സിയുടെ ലാസ്റ്റ്ചാൻസ്
അർജൻറീനയും ബ്രസീലുംതന്നെയാണ് ഇൗ കോപയിലും ആരാധകരുടെ ഇഷ്ട സംഘങ്ങൾ. ലയണൽ മെസ്സിയുടെ കന്നിക്കിരീടമെന്ന മോഹം മരീചികയായി തുടരുേമ്പാൾ സ്വപ്ന സാക്ഷാത്കാരത്തിനുള്ള അവസാന ചാൻസായേക്കാ ം ഇൗ കോപ. 2014 ലോകകപ്പും, 2015, 2016 കോപയും ഫൈനലിൽ നഷ്ടമായതിെൻറ മുറിവുണക്കാൻ അർജൻറീനക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പുതിയതും പഴയതുമായ താരങ്ങളെ കണ്ണിചേർത്താണ് ലയണൽ സ്കളോണി മെസ്സിയുടെ നേതൃത്വത്തിൽ ടീമിനെ ഇറക്കുന്നത്. അർജൻറീന കൂപ്പായത്തിൽ മെസ്സിയുടെ അവസാന ടൂർണമെൻറുമാവും ബ്രസീൽ കോപ.
നെയ്മറില്ലാത്ത ബ്രസീൽ
കിരീട ഫേവറിറ്റുകളിൽ മുന്നിലുള്ള ആതിഥേയർ സൂപ്പർതാരം െനയ്മറില്ലാതെയാണിറങ്ങുന്നത്. ഖത്തറിനെതിരായ സന്നാഹ മത്സരത്തിനിടെ കണങ്കാലിനേറ്റ പരിക്കാണ് നെയ്മറെ ടീമിന് പുറത്താക്കിയത്. 2018 ലോകകപ്പ് ക്വർട്ടറിൽ ബെൽജിയത്തോടേറ്റ തോൽവിക്ക് ശേഷം അപരാജിതമായാണ് ബ്രസീലിെൻറ കുതിപ്പ്. പരിക്കും, സ്ത്രീപീഡന പരാതിയുമായി തിരിച്ചടിയേറ്റ നെയ്മറിെൻറ അഭാവം ടീമിനെ ബാധിക്കില്ലെന്ന നിലപാടിലാണ് കോച്ച് ടിറ്റെ. ഡാനി ആൽവസ് നയിക്കുന്ന സംഘത്തിൽ പുതുമുഖങ്ങൾക്കും ഇടമുണ്ട്. ഇവർക്കു പുറമേ, ഇരട്ട ചാമ്പ്യൻമാരായ ചിലി, കരുത്തരായ കൊളംബിയ, ഉറുഗ്വായ് ടീമുകളെയും കരുതിയിരിക്കണം.
കോപ: ഇന്ത്യയിൽ കളിയില്ല
ന്യൂഡൽഹി: ഫുട്ബാൾ ആരാധകരുടെ ഇഷ്ട പോരാട്ടമായ കോപ അമേരിക്ക ചാമ്പ്യൻഷിപ്പിന് ഇന്ത്യയിൽ ടി.വി സംപ്രേഷണമില്ല. ബ്രസീലും അർജൻറീനയും ഉറുഗ്വായും ഉൾപ്പെടെ ലാറ്റിനമേരിക്കൻ ഫുട്ബാൾ പോരാട്ടത്തിെൻറ ഉത്സവമായ കോപ ചാമ്പ്യൻഷിപ്പിന് ശനിയാഴ്ച കിക്കോഫ് കുറിക്കാനിരിക്കെയാണ് നിരാശപ്പെടുത്തുന്ന വാർത്ത. ഫുട്ബാളിന് വൻ സ്വീകാര്യതയുള്ള ഇന്ത്യ ഉപഭൂഖണ്ഡത്തിൽ സംപ്രേഷകരെ ഇപ്പോഴും കണ്ടെത്താൻ ശ്രമിക്കുകയാണ് സംഘാടകർ. സംപ്രേഷണാവകാശത്തിന് വൻ തുക ആവശ്യപ്പെട്ടതിനാൽ സോണി സ്പോർട്സ് നെറ്റ്വർക് പിൻവാങ്ങി. ലോകകപ്പ് ക്രിക്കറ്റ് കാരണം സ്റ്റാർ സ്പോർട്സ് നെറ്റ്വർകും തയാറായില്ല. .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.