ബെലോഹൊറിസോണ്ട: മാനത്ത് പ്രത്യക്ഷപ്പെടുന്ന വാൽനക്ഷത്രം പോലെയോ വ്യാഴവട്ടത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിപോലെയോ ആണ് ഫുട്ബാൾ മൈതാനത്തെ അർജൻറീന x ബ്രസീൽ പോരാട്ടം. ആണ്ടിലൊരിക്കലോ മറ്റോ മാത്രം സംഭവിക്കുന്ന പ്രതിഭാസം. ലോകമെങ്ങുമുള്ള ഫുട്ബാൾ പ്രേമികൾക്ക് ആ പ്രതിഭാസത്തിന് ഒരിക്കൽകൂടി സാക്ഷിയാവാനുള്ള അവസരമാണിത്. ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സമയം ആറിന് ബ്രസീലിലെ ബെലോഹൊറിസോണ്ടയിൽ നടക്കുന്ന കോപ അമേരിക്ക സെമിഫൈനൽ പോരാട്ടം. ഒരു പകുതിയിൽ ലയണൽ മെസ്സിയും സെർജിയോ അഗ്യൂറോയും നയിക്കുന്ന അർജൻറീന. മറുപകുതിയിൽ നെയ്മറിെൻറ അസാന്നിധ്യത്തിലും ഫിലിപ് കുടീന്യോ, ഗബ്രിയേൽ ജീസസ്, റോബർേട്ടാ ഫെർമീന്യോ എന്നിവരുടെ മിടുക്കിൽ ഉശിരോടെ കളിക്കുന്ന ബ്രസീൽ. 1914ൽ തുടങ്ങിയ ഫുട്ബാൾവൈരത്തിന്105 വർഷവും 109 മത്സരങ്ങളും പിന്നിട്ടാണ് മറ്റൊരു അങ്കത്തിന് നാളും മുഹൂർത്തവുമൊരുങ്ങിയത്.
ബ്രസീലോ അർജൻറീനയോ?
ആതിഥേയർ, ലാറ്റിനമേരിക്കൻ ക്ലാസികോയിലെ മേധാവിത്വം, ഗ്രൂപ് റൗണ്ടിൽ ഒന്നാമത് -കണക്കിലെ കളിയിൽ ബ്രസീലിനാണ് മുൻതൂക്കം. നെയ്മർ ഇല്ലെങ്കിലും അതൊന്നും ബ്രസീലിെൻറ കളിയെ ബാധിച്ചിട്ടില്ലെന്നാണ് കോപയിലെ ഫലം നൽകുന്ന സൂചനകൾ. ഗോളി അലിസൺ മുതൽ പ്രതിരോധത്തിൽ തിയാഗോ സിൽവ, ഡാനി ആൽവസ്, മധ്യനിരയിലെ ഫിലിപ് കുടീന്യോ, ഗബ്രിയേൽ ജീസസ്, ആക്രമണത്തിൽ എവർട്ടൻ, റോബർേട്ടാ ഫെർമീന്യോ. കുമ്മായവരക്കു പുറത്ത് സൂപ്പർ കോച്ച് ടിറ്റെ. ഇൗ കോപയിൽ ഏറ്റവും കരുത്തർ ബ്രസീലെന്ന ആരാധക പക്ഷത്തിന് ഇതിെനക്കാൾ കൂടുതൽ തെളിവ് വേണ്ടെന്നാണ് വെപ്പ്. ടീമെന്ന നിലയിൽ സന്തുലിതമാണ് കാനറികൾ. എന്നാൽ, പ്രീക്വാർട്ടറിൽ ഇൗ വെമ്പാന്നും പരഗ്വേക്കെതിരെ കണ്ടില്ല. ഗോൾരഹിത സമനിലക്കൊടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിെൻറ ഭാഗ്യപരീക്ഷണം ജയിച്ചാണ് കാനറികൾ പരഗ്വേ കടമ്പ കടന്നത്.
ഗ്രൂപ് റൗണ്ടിൽ ബ്രസീലിനെ ഗോൾരഹിത സമനിലയിൽ തളച്ച വെനിസ്വേലയെ പ്രീക്വാർട്ടറിൽ രണ്ടു ഗോളിന് വീഴ്ത്തിയാണ് അർജൻറീന വെല്ലുവിളിക്കുന്നത്. ഗ്രൂപ്പിൽനിന്ന് കഷ്ടിച്ച് കടന്നുകൂടിയതിെൻറ ക്ഷീണമെല്ലാം മാറ്റുന്നതായിരുന്നു പ്രീക്വാർട്ടറിലെ ജയം. ലയണൽ മെസ്സിക്കു ചുറ്റും കറങ്ങുന്നവരെന്ന പേരുദോഷവും ഇൗ കളിയോടെ മാറ്റി. ലതുറോ മാർട്ടിനസും ജിയോവനി ലോ സെൽസോയും വിജയ ഗോൾ നേടിയപ്പോൾ, നികോളസ് ഒടമെൻഡി, ജർമൻ പെസല്ല എന്നിവരുടെ പ്രതിരോധവും ഗോളി ഫ്രാേങ്കാ അർമാനിയുടെ പ്രകടനവുമെല്ലാം ടീമിന് ആത്മവിശ്വാസമാവുന്നു.
മറക്കില്ല ബെലോഹൊറിസോണ്ടെ
നാളെ പന്തുരുളുന്ന മിനീറാവോ സ്റ്റേഡിയം ബ്രസീലിെൻറ കണ്ണീർവീണ മണ്ണാണ്. 2014 ലോകകപ്പ് സെമിഫൈനലിൽ ജർമനിയോട് 7-1ന് തോറ്റമ്പിയ മൈതാനം. ദുരന്തദിനത്തിൽ നായകനായിരുന്ന തിയഗോ പറയുന്നത് കേൾക്കുക; ‘‘ആ ദിനം മറക്കാനാവില്ല. ജർമനിക്കെതിരായ തോൽവി ഞങ്ങളെ എന്നും വേട്ടയാടും. പക്ഷേ, ഇന്ന് അങ്ങനെയല്ല. അർജൻറീനയാണ് എതിരാളി. കളിയിലാണ് ശ്രദ്ധ. ലോകത്തെ മികച്ച താരങ്ങളുള്ള എതിരാളികൾക്കെതിരെ ജയം മാത്രമാണ് ലക്ഷ്യം’’.
2007നുശേഷം ആദ്യ കോപ അമേരിക്കയിലേക്ക് ബ്രസീൽ കണ്ണുവെക്കുേമ്പാൾ, അതേ കോപയുടെ ഫൈനലിലെ തോൽവിക്കു കണക്കുതീർക്കാനും 1993നുശേഷം ഒരു കിരീടമണിയാനുമാണ് അർജൻറീനയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.