മഡ്രിഡ്: ലാ ലിഗ എൽക്ലാസികോയിൽ 5-1ന് നാണംകെട്ടതിെൻറ കണക്കുതീർക്കാൻ മഡ്രിഡുകാർ നൂകാമ്പിൽ എത്തുന്നു. കിങ്സ് കപ്പ് ആദ്യ പാദ സെമി പോരാട്ടത്തിൽ ഇന്ന് രാത്രി ബാഴ്സലേ ാണ-റയൽ മഡ്രിഡ് പോരാട്ടം. ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചയാണ് വീറും വാശിയുമുള്ള ഉഗ്ര പോരാട്ടം. ഇന്ത്യയിൽ തത്സമയ ടി.വി പ്രദർശനമില്ല.
കഴിഞ്ഞ നാലുതവണയും കിങ്സ് കപ്പ് കിരീടം നൂകാമ്പിലേക്കെത്തിച്ചവരാണ് മെസ്സിയും സംഘവും. പകതീർക്കാൻ റയലിന് ഒരുപാട് കണക്കുകളുണ്ടെങ്കിലും കോച്ചും താരങ്ങളും മാറിമറിഞ്ഞതോടെ അതു സാധ്യമാവുമോയെന്ന് കാത്തിരുന്നു കാണണം. സീസണിൽ ടോപ് ഫോമിലാണ് കറ്റാലന്മാർ. ക്വാർട്ടറിൽ ആദ്യ പാദം സെവിയ്യയോട് േതാറ്റതിനു ശേഷം, സ്വന്തം തട്ടകത്തിൽ അരഡസൻ ഗോളുമായി തിരിച്ചുവന്നാണ് ബാഴ്സ സെമിയിലെത്തിയത്.
എൽക്ലാസികോയിൽ വമ്പൻ തോൽവി ഏറ്റുവാങ്ങിയെങ്കിലും യൂലൻ ലോപെറ്റ്ഗൂയിക്ക് ശേഷമെത്തിയ സാൻറിയാഗോ സൊളാരിക്കു കീഴിൽ റയൽ മെച്ചപ്പെട്ടിട്ടുണ്ട്.സൂപ്പർ താരം ക്രിസ്റ്റ്യാനോക്കുശേഷം മുന്നേറ്റത്തിൽ പുതിയൊരു സമവാക്യവും റയൽ നിർമിച്ചുകഴിഞ്ഞു.
ബ്രസീലിയൻ വണ്ടർ കിഡ് വിനീഷ്യസ് ജൂനിയർ, പരിക്കേറ്റ്് തിരിച്ചുവന്ന ബെയ്ൽ, സ്കോറിങ് വീരൻ കരീം ബെൻസേമ എന്നിവരാണ് സൊളാരി പരീക്ഷിച്ച് വിജയിച്ച മുന്നേറ്റനിര. ഇവർക്ക് ടിക്കി-ടാക്ക കീറിമുറിക്കാനാവുമോയെന്ന് കാത്തിരുന്നു കാണണം. ജിറോണയെ ഇരുപാദങ്ങളിലുമായി 7-3ന് തോൽപിച്ചാണ് റയൽ സെമിൽ പ്രവേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.