ന്യൂയോർക്: എൽക്ലാസികോ പോരാട്ടങ്ങൾക്ക് എന്നും ആവേശച്ചൂടാണ്. ഇൻറർനാഷനൽ ചാമ്പ്യൻസ് കപ്പിൽ, ഫുട്ബാളിലെ സർവകാല പ്രതിയോഗികളായ ബാഴ്സലോണയും റയൽ മഡ്രിഡും ഏറ്റുമുട്ടാനെത്തുേമ്പാൾ സൗഹൃദ മത്സരമെന്ന ആലസ്യമുണ്ടാവില്ലെന്നുറപ്പാണ്. സീസണിലെ ആദ്യ എൽക്ലാസികോ പോരാട്ടത്തിന് മിയാമിയിലെ ഹാർഡ് റോക്സ് സ്റ്റേഡിയം വേദിയാവും. ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 5.30നാണ് മത്സരം.
ഒൗദ്യോഗിക സീസണിനുള്ള മുന്നൊരുക്കമെന്ന നിലയിൽ റയലും ബാഴ്സയും മുഴുവൻ പടയുമായിട്ടായിരിക്കും കളത്തിലിറങ്ങുന്നത്. സ്പെയിനിനു പുറത്ത് ലാ ലിഗയിലെ രാജാക്കന്മാർ 25 വർഷത്തിനു ശേഷമാണ് നേർക്കുനേർ എത്തുന്നതെന്ന പ്രത്യേകത മിയാമി എൽക്ലാസികോക്കുണ്ട്. കഴിഞ്ഞ സീസണിലെ ആദ്യ ലാ ലിഗ എൽക്ലാസികോ 1-1ന് സമനിലയിലായപ്പോൾ, സാൻറിയാഗോ ബെർണബ്യൂവിലെ രണ്ടാം മത്സരത്തിൽ ബാഴ്സേലാണ 3-2ന് വിജയിച്ചിരുന്നു.
ആവേശത്തോടെ ബാഴ്സലോണ
കഴിഞ്ഞ സീസണിൽ സുപ്രധാന കിരീടങ്ങളെല്ലാം നഷ്ടപ്പെട്ട ബാഴ്സലോണയിൽ ഇക്കുറി വൻ മാറ്റങ്ങളായിരുന്നു ആരാധക ലോകം പ്രതീക്ഷിച്ചത്. എന്നാൽ, നേരത്തേ പ്രഖ്യാപിച്ചപോലെ കോച്ച് ഏണസ്റ്റോ വാൽവർഡെ എത്തി എന്നല്ലാതെ കാര്യമായ മാറ്റമൊന്നുമുണ്ടായില്ല. ട്രാൻസ്ഫർ വിൻഡോയിൽ ലോകോത്തര പ്ലേമേക്കറുകൾക്കായി ചരടുവലി നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ലെന്നാണ് ബാഴ്സയുടെ ടീം ലിസ്റ്റ് തെളിയിക്കുന്നത്. മാറ്റങ്ങളില്ലെങ്കിലും പ്രീസീസൺ മത്സരങ്ങളിൽ ബാഴ്സലോണക്ക് വിജയത്തോടെയായിരുന്നു തുടക്കം. ചാമ്പ്യൻസ് ലീഗിൽ തങ്ങളെ വീഴ്ത്തിയ യുവൻറസിനെ തോൽപിച്ചായിരുന്നു ജൈത്രയാത്രക്ക് തുടക്കം കുറിച്ചത്.
പിന്നാലെ, ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തർ മാഞ്ചസ്റ്റർ യുനൈറ്റഡിനെയും തകർത്തു. ഇരു കളിയിലും ബാഴ്സയുടെ സ്കോറർ ബ്രസീലിയൻ സൂപ്പർ താരം നെയ്മറായിരുന്നു. എം-എൻ-എസ് സഖ്യത്തിനു പുറമെ മുഴുവൻ താരങ്ങളെയും കോച്ച് വാൽവർഡെ കളത്തിലിറക്കിയേക്കും. ബ്രസീൽ താരം റഫീേന്യാക്ക് പരിക്കായതിനാൽ ആദ്യ ഇലവനിലുണ്ടാവില്ല. കോൺഫെഡറേഷൻസ് കപ്പിൽ പെങ്കടുത്ത ആന്ദ്രെ ഗോമസും േഗാളി ടെർ സ്റ്റീഗനും വിശ്രമത്തിലാണ്.
സാധ്യത ഇലവൻ: സിലിസൻ, നെൽസൻ സിമഡോ, ജറാഡ് പിക്വെ, സാമുവൽ ഉമിറ്റിറ്റി, ജോർഡി ആൽബ, റാക്കിറ്റിച്, ബുസ്കറ്റ്സ്, ഇനിയേസ്റ്റ, ലയണൽ മെസ്സി, ലൂയി സുവാരസ്, നെയ്മർ.
വിജയപ്രതീക്ഷയിൽ സിദാൻ
ലാ ലിഗയും പിന്നാലെ ചാമ്പ്യൻസ് ലീഗ് കിരീടവുമായി കഴിഞ്ഞ സീസൺ നൂറിൽ നൂറു മാർക്കുമായാണ് സിനദിൻ സിദാൻ അവസാനിപ്പിച്ചത്. പുതിയ സീസണിലെ മുന്നൊരുക്കമെന്ന നിലയിൽ ഇൻറർനാഷനൽ ചാമ്പ്യൻസ് കപ്പിന് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെങ്കിലും റയലിന് തോൽവിയോടെയാണ് തുടക്കം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ചാമ്പ്യൻഷിപ്പിനില്ലെങ്കിലും മറ്റു താരങ്ങളെല്ലാം അണിനിരന്നിട്ടും ആദ്യ രണ്ടു മത്സരങ്ങളും കൈവിട്ടു.
മാഞ്ചസ്റ്റർ യുനൈറ്റഡിനോട് ഷൂട്ടൗട്ടിലും മാഞ്ചസ്റ്റർ സിറ്റിേയാട് 4-1നും തോറ്റിരുന്നു. എന്നാൽ, എൽക്ലാസികോ സിദാെൻറ അഭിമാന പോരാട്ടമാണ്. പിഴവുകൾ തിരുത്തി മെസ്സിയും സംഘത്തിനുമെതിരെ തന്ത്രങ്ങൾ മെനയും. കഴിഞ്ഞ കളിയിൽ കരക്കിരുന്ന പ്രതിരോധ നിരയിലെ വന്മതിൽ സെർജിയോ റാമോസ് ആദ്യം തന്നെ കളത്തിലെത്തുന്നത് ടീമിന് മുതൽക്കൂട്ടാവും.
സാധ്യത ഇലവൻ: കെയ്ലർ നവാസ്, കാർവയൽ, റാഫേൽ വറാനെ, സെർജിയോ റാമോസ്, മാഴ്സെലോ, ലൂക്ക മോദ്രിച്ച്, കസ്മിറോ, ടോണി ക്രൂസ്, ഗാരത് ബെയ്ൽ, കരീം ബെൻസേമ, ഇസ്കോ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.