എൽ ക്ലാസിക്കോ- ഗോളുകൾ

1 .വിസിലൂതിത്തുടങ്ങിയേതാടെ ക്രിസ്റ്റ്യാനോ റൊണാൾഡോ-ബെൻസേമ-ഗാരത് ബെയ്ൽ മുന്നേറ്റനിര ഗോൾദാഹത്തോടെ ഇരമ്പിയാർത്ത് മുന്നേറിക്കൊണ്ടിരുന്നു. 28ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറക്കുന്നത്. മാഴ്സലോ ബെയ്ലിന് മറച്ചുനൽകിയത് പന്ത് നിലംതൊടുംമുെമ്പ വെയിൽസ് താരം അടിച്ചെങ്കിലും ബാറിൽ തട്ടി ഇടത്തോട്ട്. ബോക്സിലുണ്ടായിരുന്ന കാസമിറോ പന്ത് വലയിലേക്ക്് വഴിതിരിച്ചുവിട്ടു. തിങ്ങിനിറഞ്ഞ ഗാലറി ഒന്നടങ്കം ആഹ്ലാദിച്ചു. സ്കോർ: 1-0


2. ഉണർന്നുകളിച്ച ബാഴ്സലോണ ഗോൾ തിരിച്ചടിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരുന്നു. നെയ്മറിെൻറ സസ്പെൻഷനിൽ പകരക്കാരനായി ഇറങ്ങിയ പാകോ അൽകെയ്സർ ഇടതുവിങ്ങിലൂടെ മൂർച്ചയേറിയ നീക്കങ്ങൾ നടത്തിക്കൊണ്ടിരുന്നു. ഒടുവിൽ 33ാം മിനിറ്റിൽ ബാഴ്സലോണയുടെ തിരിച്ചടി. അതിവേഗത്തിലുള്ള ഒരു കൗണ്ടർ അറ്റാക്ക് നീക്കത്തിൽ റയലിെൻറ വലകുലുങ്ങി. റാകിറ്റിച് നൽകിയ പാസ് പിടിച്ചെടുത്ത് ശരവേഗത്തിൽ കുതിച്ച് മെസ്സി ഗോൾകീപ്പർ കെയ്ലർ നവാസിനെ മറികടന്ന് ഗോളാക്കിയപ്പോൾ പ്രതിരോധനിരക്കാരായ നാച്ചോ ഫെർണാണ്ടസും ഡാനിയൽ കവർജലും നിസ്സഹായനായി നോക്കിനിന്നു. സ്കോർ: 1-1.


3. രണ്ടാം പകുതിയിൽ കളിക്ക് വീണ്ടും ചൂടുപിടിച്ചു. ഇരുനിരയിലെയും മുന്നേറ്റക്കാർക്ക് നിരവധി അവസരം ലഭിച്ചെങ്കിലും ഗോൾ പിറന്നില്ല. റയലിെൻറ രണ്ടാം ഗോളും പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് 73 മിനിറ്റിൽ കണ്ണുതള്ളിപ്പോയി. ഇവാൻ റാകിറ്റിച് എന്ന ക്രൊയേഷ്യക്കാരെൻറ 12 വാര അകലെനിന്ന് ഒന്നാന്തരം ഷോട്ട് വളഞ്ഞ് പോസ്റ്റിെൻറ വലതുമൂലയിലേക്ക്. നിശ്ശബ്ദമായി. സ്കോർ: 1-2.


4. നിറംമങ്ങിയ ബെൻസേമയെ തിരിച്ചുവിളിച്ച് 82ാം മിനിറ്റിൽ ഹാമിഷ് റോഡ്രിഗസിനെ സിദാൻ കളത്തിലിറക്കിയപ്പോൾ ഇൗ അദ്ഭുതം ആരും പ്രതീക്ഷിച്ചിരുന്നില്ല. മൂന്നു മിനിറ്റിനിടെതന്നെ ഗോൾ. മാഴ്സലോ ഇടതുവിങ്ങിൽനിന്ന് നൽകിയ ക്രോസിന് കാൽവെച്ച് റോഡ്രിഗസ് ഗോളാക്കിയപ്പോൾ ബാഴ്സ ഗോളി ടെർസ്റ്റീഗന് ഒന്നും ചെയ്യാനായില്ല. സ്കോർ: 2-2

5. വിജയഗോൾ കുറിക്കാനായി റയലും ബാഴ്സയും കട്ടക്കു കട്ട പോരാട്ടം നടന്നുകൊണ്ടിരിക്കുന്ന സമയം. സമനില പ്രതീക്ഷിച്ചുനിന്ന ആരാധകരുടെ കണക്കുകൂട്ടൽ തെറ്റി. അവസാന വിസിലൂതാൻ വായിൽ വിസിലുമായി നിൽക്കുകയായിരുന്നു റഫറി. റയലിെൻറ പോസ്റ്റിലേക്ക് അവസാനം നീക്കം നടത്തിയ ബാഴ്സലോണക്കായി ഇടതു വിങ്ങിൽനിന്ന് ജോഡി ആൽബ നൽകിയ ക്രോസ് ലയണൽ മെസ്സി ഗോളാക്കിമാറ്റി. ചരിത്രം കരുതിവെച്ച കാവ്യനീതിയെന്നോണം ചിരവൈരികളായ റയലിെൻറ തട്ടകത്തിൽതന്നെ മെസ്സിക്ക് 500ാം ഗോൾ.

Tags:    
News Summary - el clasico

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.