ഫുട്ബാൾ കളിയാണോ, കളിക്കാരെൻറ സുരക്ഷയാണോ പ്രധാനം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇപ്പോൾ പ്രധാന ചർച്ച ഇതാണ്. കളി പുനരാരംഭിക്കാൻ ശ്രമം ആരംഭിച്ചപ്പോൾ തന്നെയാണ് സുരക്ഷ ആശങ്ക ഉയർന്നത്. കളി കുടുംബാംഗങ്ങളുടെ പോലും ആരോഗ്യത്തെ അപകടത്തിലാക്കുമെന്ന് ഒരു വിഭാഗം കളിക്കാർ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. പരിശീലനത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് വരെ ആലോചിക്കുന്നുണ്ട്.
പ്രീമിയർ ലീഗ് കളിക്കാരെ പരീക്ഷണ എലികളെ പോലെയാണ് കാണുന്നതെന്ന വിമർശനവുമായി ഇംഗ്ലണ്ട് പ്രതിരോധ നിര താരം ഡാനി റോസ് രംഗത്തെത്തി. മൂന്ന് പ്രീമിയർ ലീഗ് ക്ലബുകളിലെ ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഡാനി റോസിെൻറ പ്രതികരണം. ‘ഞങ്ങൾ ഫുട്ബാൾ കളിക്കണമെന്നാണ് അവർ പറയുന്നത്. ഞങ്ങൾ ഗിനിപ്പന്നികളെയോ പരീക്ഷണ എലികളെയോ പോലെ ആയിരിക്കുന്നു. ജനങ്ങളുടെ സന്തോഷത്തിന് വേണ്ടി എെൻറ ആരോഗ്യത്തെ അപകടത്തിലാക്കാൻ ആഗ്രഹിക്കുന്നില്ല’ ടോട്ടനത്തിൽ നിന്ന് ന്യൂകാസിലിൽ വായ്പ അടിസ്ഥാനത്തിൽ കളിക്കുന്ന ഡാനി റോസ് പറഞ്ഞു.
പരിശീലനവും കളിയും പുനരാരംഭിക്കുേമ്പാൾ സുരക്ഷയിൽ ഭയമുണ്ടെന്ന് മാഞ്ചസ്്റ്റർ സിറ്റി താരങ്ങളായ സെർജിയോ അഗ്യുറോയും റഹീം സ്റ്റെർലിങും വ്യക്തമാക്കിയിരുന്നു. സുരക്ഷ ഭീതി കാരണം വാറ്റ്ഫോഡ് നായകൻ ട്രോയ് ഡീനേ പരിശീലനം ഒഴിവാക്കി. വീട്ടിലുള്ളവരെ അപകടത്തിലാക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് ചൊവ്വാഴ്ച ആരംഭിച്ച പരിശീലനത്തിൽ നിന്ന് ഡീനേ വിട്ടുനിന്നത്. പരിശീലനത്തിന് പോകുന്നതോടെ അഞ്ച് മാസം പ്രായമുള്ള കുട്ടിയുടെ ജീവൻ അടക്കം ഭീതിയിലാക്കുകയാണെന്ന് ഡീനേ വ്യക്തമാക്കി.
വാറ്റ്ഫോഡിലെ കളിക്കാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് ഡീനേയുടെ വാദത്തിന് ശക്തി പകരുന്നുമുണ്ട്. അതേസമയം, പരിശീലന ഗ്രൗണ്ടുകൾ ഏറ്റവും സുരക്ഷിതമാണെന്ന് പ്രീമിയർ ലീഗ് മുൻ താരമായ ജാമി കാരഗർ പറഞ്ഞു. ആരൊക്കെ വന്നുപോയി എന്ന് അറിയാത്ത ബാർബർ ഷോപ്പിൽ പോകുന്നതിനേക്കാൾ സുരക്ഷിതത്വം എല്ലാവരെയും അറിയുന്ന പരിശീലന ഗ്രൗണ്ടുകളിൽ ലഭിക്കുന്നു. ഇവിടെയെത്തുന്ന മുഴുവൻ പേരും കോവിഡ് ടെസ്റ്റ് നടത്തിയവരാണെന്നതും സുരക്ഷിതത്വം വർധിപ്പിക്കുന്നു- കാരഗർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.