ബ്വേനസ് എയ്റിസ്: കോപ അമേരിക്ക ചാമ്പ്യൻഷിപ്പിനുള്ള അർജൻറീനൻ ടീം തയാർ. ജൂൺ 14ന് ബ്രസീലിൽ പന്തുരുളുന്ന വൻകരപോരാട്ടത്തിനുള്ള അന്തിമ 23 അംഗ ടീമിനെ കോച്ച് ലയണൽ സ ്കലോണി പ്രഖ്യാപിച്ചു. മുൻനിര താരങ്ങളായ ലയണൽ മെസ്സി, സെർജിയോ അഗ്യൂറോ, എയ്ഞ്ചൽ ഡ ി മരിയ എന്നിവരെല്ലാം നേരേത്ത പ്രഖ്യാപിച്ച 36 അംഗ ടീമിൽനിന്നു നിലനിർത്തിയപ്പോൾ, ഇൻറർ മിലാൻ സ്ട്രൈക്കർ മൗറോ ഇക്കാർഡിയെ ഒഴിവാക്കിയതാണ് പ്രധാന മാറ്റം. ലോകകപ്പിൽ പ്രീ ക്വാർട്ടറിൽ പുറത്തായശേഷം എട്ടുമാസത്തോളം പുറത്തായിരുന്ന മെസ്സി വെനിസ്വേല, മൊേറാേക്കാ എന്നിവർക്കെതിരെ നടന്ന സൗഹൃദമത്സരത്തിൽ ടീമിലേക്ക് തിരിച്ചെത്തിയിരുന്നു. ഡി മരിയയും കഴിഞ്ഞ മാർച്ചിലാണ് ടീമിലേക്ക് തിരിച്ചെത്തിയത്. അതേസമയം, മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കർ അഗ്യൂറോ ലോകകപ്പിനുശേഷം ആദ്യമായാണ് ടീമിലേക്ക് തിരിച്ചെത്തുന്നത്.
ടീം അർജൻറീന
ഗോൾകീപ്പർ: ഒഗസ്റ്റിൻ മാർചെസിൻ, ഫ്രാൻകോ അർമാനി, എസ്റ്റിബാൻ അൻഡ്രേഡ.
പ്രതിരോധം: ജെർമൻ പെസേൽ, യുവാൻ ഫോയ്ത്, നികോളസ് ഒാടമെൻഡി, നികോളസ് ടെഗ്ലിയാഫികോ, മാർകോസ് അക്യൂന, റെൻസോ സറാവിയ, റമീറോ മോറി, മിൽടൺ കാസ്കോ.
മിഡ്ഫീൽഡർ: ലിനാർഡോ പാരഡസ് (പി.എസ്.ജി), എയ്ഞ്ചൽ ഡി മരിയ (പി.എസ്.ജി), ഗ്വിഡോ റോഡ്രിഗസ്, ജിയോവാനി ലോസെൽസോ, റോബെർടോ പെരേര, റോഡ്രിഗോ ഡിപോൾ, എക്സിക്വൽ പലാസിയോ.
മുന്നേറ്റം: ലയണൽ മെസ്സി (ബാഴ്സേലാണ), സെർജിയോ അഗ്യൂറോ (മാഞ്ചസ്റ്റർ സിറ്റി), പൗലോ ഡിബാല (യുവൻറസ്), ലെറ്റാറോ മാർടിനസ് (ഇൻറർ മിലാൻ), മറ്റിയാസ് സുവാരസ് (റിവർപ്ലേറ്റ്).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.