?????? ???????? ?????? ??????????

മി​യാ​മി​ മി​റ​ക്കി​ളി​ൻെറ ശി​ൽ​പി​യി​ലൂ​ടെ മ​റ്റൊ​രു ജ​പ്പാ​ൻ വി​സ്​​മ​യം

1996ലെ ​അ​റ്റ്​​ലാ​ൻ​റ ഒ​ളി​മ്പി​ക്​​സ്​ ഫു​ട്​​ബാ​ൾ മൈ​താ​നം. ജൂ​ലൈ​ 21 ആ​യി​രു​ന്നു ദി​വ​സം. മി​യാ​മി​​യി​ലെ ഒാ​റ​ഞ്ച്​ ബൗ​ൾ സ്​​റ്റേ​ഡി​യ​ത്തി​ൽ ബ്ര​സീ​ലി​​​െൻറ സൂ​പ്പ​ർ ടീം ​ഒ​ളി​മ്പി​ക്​​സി​ലെ ആ​ദ്യ ഗ്രൂ​പ്​ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ദി​നം. 23ന്​ ​താ​ഴെ പ്രാ​യ​മു​ള്ള​വ​രാ​യി​രു​ന്നെ​ങ്കി​ലും പി​ൽ​ക്കാ​ല​ത്തെ കാ​ന​റി​ക​ളു​ടെ പ​താ​ക​വാ​ഹ​ക​രാ​യി​രു​ന്നു ആ ​ടീം നി​റ​യെ. പ്ര​ഥ​മ ലൈ​ന​പ്പി​ൽ റി​വാ​ൾ​ഡോ, ബെ​ബ​റ്റോ, റോ​ബ​ർ​ടോ കാ​ർ​ലോ​സ്, ദി​ദ തു​ട​ങ്ങി ഭാ​വി സൂ​പ്പ​ർ​താ​ര​ങ്ങ​ൾ. റൊ​ണാ​ൾ​ഡോ​ക്കും ആ​ന്ദ്രെ ക്രൂ​സി​നു​മെ​ല്ലാം ആ ​ടീ​മി​​​െൻറ ബെ​ഞ്ചി​ലാ​യി​രു​ന്നു സ്​​ഥാ​നം.

ഗ്രൂ​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഫു​ട്​​ബാ​ളി​ൽ കാ​ര്യ​മാ​​യ മേ​ൽ​വി​ലാ​സ​മൊ​ന്നു​മി​ല്ലാ​ത്ത ഏ​ഷ്യ​ൻ സം​ഘം ജ​പ്പാ​നാ​യി​രു​ന്നു എ​തി​രാ​ളി. കി​ക്കോ​ഫി​ന്​ വി​സി​ൽ മു​ഴ​ങ്ങു​ന്ന​തു​വ​രെ ആ​രും അ​റി​യാ​തെ​പോ​യൊ​രു മ​ത്സ​രം, 90 മി​നി​റ്റ്​ ക​ഴി​ഞ്ഞ​പ്പോ​ൾ ‘മി​യാ​മി മി​റ​ക്ക്​​ൾ’ എ​ന്ന വി​ളി​പ്പേ​രി​ൽ കാ​ൽ​പ​ന്ത്​ ച​രി​ത്ര​ത്തി​ൽ ഇ​ടം​പി​ടി​ച്ചു.ഫു​ട്​​ബാ​ളി​​​െൻറ ഭാ​വി സൂ​പ്പ​ർ​താ​ര​ങ്ങ​ൾ എ​ന്ന പെ​രു​മ​യു​മാ​യി അ​മേ​രി​ക്ക​യി​ൽ വി​മാ​ന​മി​റ​ങ്ങി​യ ബ്ര​സീ​ലി​നെ​തി​രെ ജ​പ്പാ​​​െൻറ അ​ട്ടി​മ​റി​ജ​യം. ക​ളി​യു​ടെ 72ാം മി​നി​റ്റി​ൽ​ ടെ​റു​യോ​ഷി ഇ​റ്റോ​യി​ലൂ​ടെ പി​റ​ന്ന ഒ​രു ഗോ​ളി​ന്​ ​ബ്രസീലിനെ അ​ട്ടി​മ​റി​ച്ച രാ​ത്രി. ര​ണ്ടു​ ക​ളി ജ​യി​ച്ചെ​ങ്കി​ലും ജ​പ്പാ​ൻ ഗ്രൂ​പ്​ റൗ​ണ്ടി​ന​പ്പു​റം ക​ട​ന്നി​ല്ല.
 

നന്ദിവാക്കുമായി ജപ്പാ​​െൻറ ഡ്രസ്സിങ്​ റൂം
 


റ​ഷ്യ​ൻ ലോ​ക​ക​പ്പ്​ വേ​ദി​യെ ഹൃ​ദ​യം​കൊ​ണ്ട്​ കീ​ഴ​ട​ക്കി ജ​പ്പാ​ൻ മ​ട​ങ്ങു​​േ​മ്പാ​ൾ 22 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ക​ഥ ഒാ​ർ​മ​യി​ലെ​ത്തു​ന്ന​തി​നു​മു​ണ്ടൊ​രു യാ​ദൃ​ച്ഛി​ക​ത. അ​ന്ന്​ മി​യാ​മി​യി​ൽ ജ​പ്പാ​ൻ അ​ത്ഭു​തം വി​രി​യി​ക്കു​േ​മ്പാ​ൾ കു​മ്മാ​യ​വ​ര​ക്ക്​ പു​റ​ത്ത്​ 41​െൻ​റ ചു​റു​ചു​റു​ക്കും ച​ടു​ല​ത​യു​മാ​യി ഒ​രു ഫു​ട്​​ബാ​ൾ പ​രി​ശീ​ല​ക​നു​ണ്ടാ​യി​രു​ന്നു. അ​കി​റ നി​ഷി​നോ​യെ​ന്ന കോ​ച്ചു​മാ​രി​ലെ യു​വാ​വ്. അ​തേ ജ​പ്പാ​ൻ, റ​ഷ്യ​ൻ മ​ണ്ണി​ൽ മ​റ്റൊ​രു മി​റ​ക്കി​ളാ​യി മ​ട​ങ്ങു​േ​മ്പാ​ൾ കു​മ്മ​യ​വ​ര​ക്കു പു​റ​ത്ത്​ അ​​തേ മ​നു​ഷ്യ​നു​ണ്ട്. ​ബ്ലൂ ​സാ​മു​റാ​യി​ക​ൾ​ക്ക്​ ലോ​ക​ഫു​ട്​​ബാ​ൾ ഭൂ​പ​ട​ത്തി​ൽ ഇ​ടം​ന​ൽ​കി​യ നി​​ഷി​നോ ത​ന്നെ. ഗ്രൂ​പ്​ റൗ​ണ്ടി​ൽ കൊ​ളം​ബി​യ​യെ അ​ട്ടി​മ​റി​ക്കു​ക​യും സെ​ന​ഗാ​ളി​നെ സ​മ​നി​ല പി​ടി​ക്കു​ക​യും ചെ​യ്​​ത ജ​പ്പാ​ൻ പ്രീ​ക്വാ​ർ​ട്ട​റി​ൽ ബെ​ൽ​ജി​യ​ത്തെ വി​റ​പ്പി​ച്ചു​നി​ർ​ത്തു​േ​മ്പാ​ൾ കോ​ച്ച്​ നി​ഷി​നോ അ​വ​രി​ലേ​ക്ക്​ പ​ക​ർ​ന്ന പോ​രാ​ട്ട​വീ​ര്യ​ത്തെ കു​റി​ച്ചാ​യി​രു​ന്നു ഫു​ട്​​ബാ​ൾ ലോ​ക​ത്തി​​​െൻറ ചി​ന്ത. 


റ​ഷ്യ​യി​ൽ പ​ന്തു​രു​ളു​ന്ന​തി​ന്​ ര​ണ്ടു മാ​സം മു​മ്പ്​ മാ​ത്ര​മാ​ണ്​ നി​ഷി​നോ ജ​പ്പാ​​​െൻറ കോ​ച്ചാ​യി സ്​​ഥാ​ന​മേ​ൽ​ക്കു​ന്ന​ത്. ലോ​ക​ക​പ്പി​ന്​ മു​മ്പാ​യി ടീ​മി​​​െൻറ തു​ട​ർ​തോ​ൽ​വി​ക​ളി​ൽ നി​രാ​ശ​പൂ​ണ്ട​പ്പോ​ഴാ​ണ്​ ​ദേ​ശീ​യ ഫെ​ഡ​റേ​ഷ​ൻ വാ​ഹി​ദ്​ ഹ​ലി​ൽ​ഹോ​ഡ്​​സി​കി​നെ പു​റ​ത്താ​ക്കി മു​ൻ കോ​ച്ചി​​ൽ വി​ശ്വാ​സ​മ​ർ​പ്പി​ക്കു​ന്ന​ത്. ലോ​ക​ക​പ്പ്​ പ​ടി​വാ​തി​ൽ​ക്ക​ലെ​ത്തി​നി​ൽ​ക്കെ​യു​ള്ള മാ​റ്റം ഏ​റെ വി​വാ​ദ​മാ​യെ​ങ്കി​ലും ജ​പ്പാ​​ൻ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​​​െൻറ വി​ശ്വാ​സം നി​ഷി​നോ കാ​ത്തു​സൂ​ക്ഷി​ച്ചു. ലെ​സ്​​റ്റ​ർ സി​റ്റി താ​രം ഷി​ൻ​ജി ഒ​ക​സാ​കി​യെ​യും ബൊ​റൂ​സി​യ ഡോ​ർ​ട്​​മു​ണ്ടി​​​െൻറ ഷി​ൻ​ജി ക​ഗാ​വ​യെ​യും പി​ന്നെ ബു​ണ്ട​സ്​ ലി​ഗ​യി​ലും ലാ ​ലി​ഗ​യി​ലും ക​ളി​ച്ച്​ പ​രി​ച​യി​ച്ച കു​റ​ച്ചു താ​ര​ങ്ങ​ളെ​യും ജെ ​ലീ​ഗി​ലെ യു​വാ​ക്ക​ളെ​യും കൂ​ട്ടി​പ്പി​ടി​ച്ചൊ​രു വി​സ്​​മ​യ യാ​ത്ര. അ​താ​യി​രു​ന്നു റ​ഷ്യ​ൻ മ​ണ്ണി​ൽ നി​ഷി​നോ അ​വ​ത​രി​പ്പി​ച്ച​ത്.
 

ഗാലറി വൃത്തിയാക്കുന്ന ആരാധകർ
 

 

ദു​ര​ന്ത​മാ​യി​രു​ന്നു ആ ​തോ​ൽ​വി. പ​ക്ഷേ, ആ ​യാ​ഥാ​ർ​ഥ്യം ഞ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്നു. 2-2ന്​ ​നി​ൽ​ക്കെ ക​ളി എ​ക്​​സ്​​ട്രാ ടൈ​മി​ലേ​ക്കു​റ​പ്പി​ച്ച​താ​യി​രു​ന്നു. അ​വ​സാ​ന​ത്തെ ഒ​രു മി​നി​റ്റു​കൂ​ടി പ​ന്ത്​ നി​യ​​ന്ത്രി​ക്കാ​നാ​വു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, എ​ല്ലാം ഒ​രു നി​മി​ഷം​കൊ​ണ്ട്​ ത​ക​ർ​ന്ന​ടി​ഞ്ഞു. ബെ​ൽ​ജി​യ​ത്തി​​െൻറ സൂ​പ്പ​ർ കൗ​ണ്ട​ർ അ​റ്റാ​ക്ക്​ ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല -നാ​ട​കീ​യ​ത​യും പോ​രാ​ട്ട​വീ​ര്യ​വും അ​വ​സാ​ന നി​മി​ഷം​വ​രെ നി​റ​ഞ്ഞു​നി​ന്ന മ​ത്സ​ര​ത്തെ​ക്കു​റി​ച്ച്​ പ​റ​ഞ്ഞ്​ നി​ഷി​നോ വി​ട​വാ​ങ്ങി. ഒ​പ്പം ഒ​രു കാ​ര്യം​കൂ​ടി സൂ​ചി​പ്പി​ച്ചു, നാ​ലു വ​ർ​ഷ​ത്തി​നു​ശേ​ഷം ഇൗ ​ടീം കൂ​ടു​ത​ൽ ക​രു​ത്തോ​ടെ തി​രി​ച്ചെ​ത്തും.

-നി​ഷി​നോ

 





ക​ണ്ണീ​രോ​ടെ അ​വ​ർ ഗാ​ല​റി​ക​ൾ ശു​ചി​യാ​ക്കി
​മോ​സ്​​കോ: ക​ളി​യാ​യാ​ലും കാ​ര്യ​മാ​യാ​ലും ജ​പ്പാ​ന്​ സ്വ​ന്ത​മാ​യൊ​രു മാ​തൃ​ക​യു​ണ്ട്. ലോ​ക​ക​പ്പി​​െൻറ തു​ട​ക്കം മു​ത​ൽ ഗാ​ല​റി​ക​ളി​ലെ​ത്തു​ന്ന സാ​മു​റാ​യി ആ​രാ​ധ​ക​ർ ഇ​ത്​ ലോ​ക​ത്തെ അ​റി​യി​ച്ച​താ​ണ്. സ്വ​ന്തം ടീ​മി​​െൻറ​യും മ​റ്റു ടീ​മു​ക​ളു​ടെ​യും മ​ത്സ​ര​ശേ​ഷം ച​പ്പു​ച​വ​റു​ക​ൾ പെ​റു​ക്കി സ്​​റ്റേ​ഡി​യം വൃ​ത്തി​യാ​ക്കു​ന്ന ആ​രാ​ധ​ക​ക്കൂ​ട്ടം. 

നീ​ല​ക്കു​പ്പാ​യ​വും സാ​ബി​വാ​ക​യു​ടെ ത​ല​പ്പാ​വും അ​ണി​ഞ്ഞെ​ത്തു​ന്ന​വ​ർ, ക​ളി ക​ഴി​ഞ്ഞാ​ൽ ​വ​ലി​യ പ്ലാ​സ്​​റ്റി​ക്​ ക​വ​റു​മാ​യി ച​വ​റു​ക​ൾ പെ​റു​ക്കി​മാ​റ്റു​ന്നു. പ്രീ​ക്വാ​ർ​ട്ട​റി​ൽ ബെ​ൽ​ജി​യ​ത്തി​നു മു​ന്നി​ൽ 94ാം മി​നി​റ്റി​ൽ ​തോ​ൽ​വി​യു​ടെ ഷോ​ക്കേ​റ്റ്​ പു​റ​ത്താ​യ​പ്പോ​ഴും ക​ണ്ണീ​രോ​ടെ അ​വ​ർ ഗാ​ല​റി​ക​ൾ ശു​ചി​യാ​ക്കി. ആ​രാ​ധ​ക​രു​ടെ ശീ​ലം ക​ളി​ക്കാ​രും ആ​വ​ർ​ത്തി​ച്ചു. അ​വ​സാ​ന മ​ത്സ​ര​ശേ​ഷം ഡ്ര​സി​ങ്​ റൂം ​വൃ​ത്തി​യാ​ക്കി​യ താ​ര​ങ്ങ​ൾ, റ​ഷ്യ​ൻ ഭാ​ഷ​യി​ൽ ന​ന്ദി​കൂ​ടി എ​ഴു​തി​വെ​ച്ചാ​ണ്​ മ​ട​ങ്ങി​യ​ത്.  
 

Tags:    
News Summary - Japan in world cup 2018-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.