കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് നായകനും, പ്രതിരോധനിരയിലെ വൻമതിലുമായ സന്ദേശ് ജിങ്കാൻ ടീം വിടുമെന്ന് സൂചന. ഐ.എസ്.എൽ പ്രഥമ സീസൺ മുതൽ മഞ്ഞപ്പടയുടെ പ്രതിരോധം കാക്കുന്ന ചണ്ഡിഗഢുകാരൻ ടീമിെൻറ ഫാൻ ഫേവറിറ്റ് കൂടിയാണ്.
കോവിഡ് കാരണമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിെൻറ ഭാഗമായി കളിക്കാരുടെ ശമ്പളം കുറക്കാൻ ടീം മാനേജ്മെൻറിൽ നീക്കമുണ്ട്. ഇതു സംബന്ധിച്ച് പലതാരങ്ങളുമായും സംസാരിച്ചു കഴിഞ്ഞു. ഇതിനിടെയാണ് ആറുവർഷമായി കളിക്കുന്ന ടീമിനെ വിട്ട് പുതിയ താവളം തേടാനുള്ള താൽപര്യം ജിങ്കാൻ അറിയിച്ചത്.
ക്ലബിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ഇന്ത്യൻ താരത്തിെൻറ ഇഷ്ടത്തിന് മാനേജ്മെൻറ് സമ്മതം മൂളിയതായാണ് റിപ്പോർട്ട്. 26കാരനായ ജിങ്കാൻ ബ്ലാസ്റ്റേഴ്സിനൊപ്പം 76 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ സീസണിൽ പരിക്ക് തിരിച്ചടിയായി. ഒരു മത്സരത്തിൽപോലും ഇദ്ദേഹത്തിന് കളിക്കാൻ കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.