മലപ്പുറം: 67ാമത് ബി.എൻ മല്ലിക് മെമ്മോറിയൽ അഖിലേന്ത്യ പൊലീസ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന ് ജനുവരി 28ന് തുടക്കം കുറിക്കാനിരിക്കെ കിരീടം തിരിച്ചുപിടിക്കാനുള്ള തയാറെടുപ്പിൽ കേരള പൊലീസ് ടീം. ദിവസങ്ങളായി പരിശീലന മത്സരങ്ങൾ ഉൾപ്പെടെ കളിച്ച് ചാമ്പ്യൻഷിപ്പി നൊരുങ്ങുന്ന ആതിഥേയർക്ക് ഊർജമേകാൻ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഐ.എം. വിജയെൻറ സാന്നിധ്യവുമുണ്ട്. ഇതുവരെ അഞ്ച് തവണ ജേതാക്കളായ പൊലീസിെൻറ അവസാന നേട്ടം 2013ലായിരുന്നു. കഴിഞ്ഞ വർഷം ക്വാർട്ടർ ഫൈനലിൽ പുറത്തായി.
നാലാം തവണയാണ് കേരളം അഖിലേന്ത്യ പൊലീസ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് ആതിഥ്യമരുളുന്നത്. മൂന്ന് പ്രാവശ്യവും തിരുവനന്തപുരത്തായിരുന്നു കളി. 1990കളുടെ തുടക്കത്തിൽ രണ്ടുവട്ടം ഫെഡറേഷൻ കപ്പുൾപ്പെടെ നേടിയ പ്രതാപകാലത്ത് കുരികേശ് മാത്യു നയിച്ച കേരള പൊലീസ് ടീമിൽ കളിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ യു. ഷറഫലിയാണ് ഇക്കുറി സംഘാടനത്തിന് നേതൃത്വം നൽകുന്നത്. 1989-90ൽ കേരള പൊലീസ് ടീം അഖിലേന്ത്യ പൊലീസ് ഫുട്ബാൾ കിരീടം നേടുമ്പോൾ താരമായിരുന്ന ഐ.എം. വിജയൻ 30 വർഷത്തിന് ശേഷവും കളിക്കാരെൻറ റോളിൽതന്നെ. കഴിഞ്ഞ വർഷം കേരള പ്രീമിയർ ലീഗിലും വിജയൻ ഇറങ്ങിയിരുന്നു.
സുനിൽ പരിശീലിപ്പിക്കുന്ന കേരള പൊലീസ് ടീമിൽ മുൻ സന്തോഷ് ട്രോഫി താരങ്ങളായ കെ. ഫിറോസ്, മുഹമ്മദ് മർസൂഖ്, രാഹുൽ, നിഷാദ്, മെൽബിൻ, അനീഷ്, ബബ്ലു, ശ്രീരാഗ്, വിപിൻ തുടങ്ങിയവരുമുണ്ട്. കോട്ടപ്പടി ഫുട്ബാൾ സ്റ്റേഡിയം, കോഴിച്ചെന ക്ലാരി ആർ.ആർ.ആർ.എഫ് ഗ്രൗണ്ട്, നിലമ്പൂർ എം.എസ്.പി മൈതാനം, പാണ്ടിക്കാട് ഐ.ആർ ബറ്റാലിയൻ ഗ്രൗണ്ട് എന്നിവയാണ് വേദികൾ. കേന്ദ്ര, സംസ്ഥാന, കേന്ദ്ര ഭരണ പൊലീസ് സേനകളെ പ്രതിനിധാനം ചെയ്ത് 37 ടീമുകൾ പങ്കെടുക്കും. ഫെബ്രുവരി ഏഴിന് കോട്ടപ്പടിയിൽ ഫൈനൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.