ദോഹ: പ്രഥമ ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ഫുട്ബാളിന് ഖത്തറിൽ ആവേശോജ്ജ്വല കിക്കോഫ്. 974 സ്റ്റേഡിയത്തിൽ അമേരിക്കൻ ചാമ്പ്യൻ ക്ലബുകളുടെ ഏറ്റുമുട്ടലോടെ കിക്കോഫ് കുറിച്ച ടൂർണമെന്റിൽ മെക്സിക്കൻ ക്ലബായ പചൂക സി.എഫ് മൂന്ന് ഗോളിന്റെ വിജയത്തോടെ അടുത്ത റൗണ്ടിലേക്ക് കടന്നു. തെക്കനമേരിക്കൻ ചാമ്പ്യന്മാരായ ബ്രസീൽ ക്ലബ് ബോട്ടഫോഗോയെ 3-0ത്തിന് തോൽപിച്ചാണ് പചൂകയുടെ കുതിപ്പ്.
മെക്സിക്കൻ ആരാധകർ ആരവമായെത്തിയ ഗാലറിയെ നിരാശപ്പെടുത്തുന്നതായിരുന്നു ആദ്യ പകുതിയിലെ കാഴ്ചയെങ്കിലും രണ്ടാം പകുതിയിൽ പചൂക ഗോളടിച്ച് കളിയെ ആവേശകരമാക്കി. നെൽസൺ ഡിയോസ, ഉസാമ ഇദ്രിസ്, സലമൺ റോൺഡൺ എന്നിവരുടെ വകയായിരുന്നു പചൂകയുടെ ഗോളുകൾ.
ശനിയാഴ്ച നടക്കുന്ന ചാലഞ്ചർ കപ്പിൽ ഈജിപ്ഷ്യൻ ക്ലബ് അൽ അഹ്ലിയും പചൂകയും ഏറ്റുമുട്ടും. ഈ മത്സരത്തിലെ വിജയികളാവും ഡിസംബർ 18ന് റയൽ മഡ്രിഡിനെ നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.