കൊൽക്കത്ത: പ്രളയക്കെടുതിയിൽ മുങ്ങിപ്പോയ കേരളത്തിന് ഫുട്ബാളിലൂടെ കൊൽക്കത്തയുടെ സ്നേഹസാന്ത്വനം. കേരളത്തിെൻറയും ബംഗാളിെൻറയും മുൻ ഇന്ത്യൻ താരങ്ങളെ അണിനിരത്തി ചാരിറ്റി ഫുട്ബാൾ സംഘടിപ്പിച്ചാണ് കൊൽക്കത്ത കൈകോർത്തത്.
ഐ.എം. വിജയൻ, ജോപോൾ അഞ്ചേരി എന്നിവരുടെ നേതൃത്വത്തിൽ കൊൽക്കത്ത കല്യാണി സ്റ്റേഡിയത്തിൽ കേരള പ്രളയ ദുരിതാശ്വാസ മത്സരം സംഘടിപ്പിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനുള്ള അഞ്ചു ലക്ഷം രൂപയുടെ ചെക്ക് മത്സരശേഷം ഐ.എം. വിജയൻ ഏറ്റുവാങ്ങി.
ജോപോൾ അഞ്ചേരി നയിച്ച ഓൾ സ്റ്റാർ റെഡ്സ് ഇലവനും മുൻ ഇന്ത്യൻ നായകൻ ദേബ്ജിത് ഘോഷ് നയിച്ച ഓൾ സ്റ്റാർ ബ്ലൂസ് ഇലവനും തമ്മിലെ മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു. ഇടത് കാലിനേറ്റ പരിക്കു കാരണം ഐ.എം. വിജയൻ കളിക്കളത്തിൽ ഇറങ്ങിയില്ല.
കേരളെത്ത പ്രതിനിധാനം ചെയ്ത് റെഡ്സിൽ ജോപോളിനൊപ്പം മുൻ ഇന്ത്യൻ താരങ്ങളായ എം. സുരേഷ്, രാമൻ വിജയൻ, ഡെൻസൺ ദേവദാസ്, റഹിം നബി, സന്ദീപ് നന്ദി, ദീപാങ്കർ റോയ്, സതീഷ് ഭാരതി തുടങ്ങിയവരും മുൻ എഫ്.സി കൊച്ചിൻ താരം ദിനേശ് നായർ, ഫുട്ബാൾ കമേൻററ്റർ ഷൈജു ദാമോദരൻ തുടങ്ങിയവരും കളിച്ചു. പേന്ദു ബിശ്വാസ്, ദീപക് മണ്ഡൽ, ബിശ്വജിത് മണ്ഡൽ, സൗമിക് ഡേ തുടങ്ങിയവർ അണിനിരന്നു. റെഡ്സിനെ രാമൻ വിജയനാണ് മുന്നിൽ എത്തിച്ചത്. ദീപേന്ദു ബിശ്വാസ് ബ്ലൂസിെൻറ സമനില ഗോൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.