തുടക്കം (0-1): സുവാരസ് (54’)
ആദ്യ പകുതിയിൽ റയൽ മാർക്കിങ്ങിൽ കുടുങ്ങി ഒറ്റപ്പെട്ട സുവാരസ് കിട്ടിയ അവസരം ഗോളാക്കിമാറ്റി. സ്വന്തം ഹാഫിൽനിന്നും റാകിടിച് സൃഷ്ടിച്ച മുന്നേറ്റം, പെനാൽറ്റി ബോക്സിന് മുന്നിൽനിന്നും സെർജിയോ റോബർേട്ടായിലേക്ക്. ത്രികോണം പോലെ പന്ത് ബോക്സിനുള്ളിലേക്ക് നെടുനീളൻ ക്രോസ്. പ്രതിരോധത്തെ കബളിപ്പിച്ച് കുതിച്ചെത്തിയ സുവാരസിന് നിറയൊഴിക്കാനുള്ള ജോലിയേ ഉണ്ടായിരുന്നുള്ളൂ.
അർമാദം (0-2): മെസ്സി (64’)
റയലിെൻറ തിരിച്ചടിക്കുള്ള ശ്രമത്തിനിടെ സ്വന്തം ഗോൾമുഖത്ത് കൂട്ടിയിടി. സുവാരസിെൻറയും മെസ്സിയുടെയും ഷോട്ടുകൾ റീബൗണ്ട് ചെയ്തിട്ടും പന്ത് വിടാതെ പിന്തുടർന്ന പൗളീന്യോ ഹെഡറിലൂടെ വലയിലേക്ക് തട്ടിയിട്ടു. പക്ഷേ, ഗോളിയൊഴിഞ്ഞ പോസ്റ്റിൽ കാർവയാൽ അവസാന അടവായി ‘കൈപ്രയോഗം’ നടത്തിയപ്പോൾ റഫറിയുടെ കണ്ണിൽ കുടുങ്ങി. ചുവപ്പുകാർഡും പെനാൽറ്റിയും. മെസ്സിയുടെ കിക്ക് വല കുലുക്കി. റയലിെൻറ നെഞ്ചിൽ ബാഴ്സയുടെ അർമാദം.
കൊട്ടിക്കലാശം (0-3): അലക്സി വിദാൽ (94’)
മൂന്ന് സബ്സ്റ്റിറ്റ്യൂഷനുമായി കളിവീണ്ടെടുക്കാനുള്ള റയൽ ശ്രമത്തിനിടെ വീണ്ടും ബാഴ്സ ഗോൾ. സെർജിയോ ബുസ്കറ്റ്സിന് നൽകി തിരിച്ചുവാങ്ങിയ പന്ത് ബോക്സിനുള്ളിൽ മൈനസ് ക്രോസ് നൽകിയ മെസ്സിക്ക് പിഴച്ചില്ല. സുവാരസിനെ കടന്ന് പന്ത് വിദാലിെൻറ ബൂട്ടിലേക്ക്. ഞൊടിയിട നിമിഷത്തിൽ എല്ലാം കഴിഞ്ഞു. ബുള്ളറ്റ് ഷോട്ട് റയൽ ഗോളി കെയ്ലർ നവാസിെൻറ കൈയിൽ തട്ടിത്തടഞ്ഞ് വലയിലേക്ക്. പകരക്കാരനായിറങ്ങി രണ്ടു മിനിറ്റിനകം വിദാൽ സ്കോർ ചെയ്തു.
റയൽ - ബാഴ്സലോണ
44% പന്തടക്കം 56%
14 ഷോട്ട് 18
5 ഷോട്ട് ഒാൺ ടാർജറ്റ് 11
8 -ഗോൾകീപ്പർ സേവ് 5
452 -പാസ് - 586
14 -ഫൗൾ 10
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.