മഡ്രിഡ്: ബാഴ്സക്ക് 11 പോയൻറ് പിറെക ഒാടുന്ന റയൽ മഡ്രിഡ് ലാ ലിഗ കിരീടത്തിനായി ഇനിയും വിയർപ്പൊഴുക്കേണ്ടി വരുമോ? ബാഴ്സലോണ ആരാധകർ ചോദിക്കുന്ന ഇൗ ചോദ്യത്തിന് നാളെ സാൻറിയാഗോ ബെർണബ്യൂവിലെ മത്സരത്തോടുകൂടെ ഉത്തരമാവും. ലാ ലിഗ പോരാട്ടങ്ങളിലെ ‘വിധിനിർണയ’ മത്സരമെന്ന് ഫുട്ബാൾ ലോകം വിശ്വസിക്കുന്ന ‘എൽ ക്ലാസികോ’ പോരാട്ടത്തിന് നാളെ കിക്കോഫ് കുറിക്കപ്പെടുേമ്പാൾ, ആരാധകർ ഉറ്റുനോക്കുന്നത് പോയൻറ്നില മാറിമറിയുമോയെന്നു തന്നെ. സീസണിലെ അപ്രതീക്ഷിത തിരിച്ചടികളിൽ പോയൻറ് പട്ടികയിൽ നാലാം സ്ഥാനത്തെത്തിയ റയൽ മഡ്രിഡിന് ‘എൽ ക്ലാസികോ’യിൽ വിജയിച്ചാൽ മാത്രമേ ലീഗ് പോരാട്ടത്തിൽ ഇനിയൊരു തിരിച്ചുവരവുള്ളൂ.
എം-എൻ-എസ് ഇല്ല, ബി.ബി.സി മാത്രം കറ്റാലൻ നിരയുടെ സൗന്ദര്യമായിരുന്നു മെസ്സി-നെയ്മർ-സുവാരസ് സഖ്യത്തിെൻറ മുന്നേറ്റം. ആ സഖ്യത്തിൽ നെയ്മറില്ലാതെ റയൽ മഡ്രിഡ് എത്തുേമ്പാൾ, മറുവശത്ത് ബി.ബി.സി സഖ്യം വീര്യത്തോടെയുണ്ട്. പുതിയ സീസണിൽ നെയ്മർ കൂടുവിട്ടതോടെ ബാഴ്സ മുന്നേറ്റത്തിെൻറ ശൈലിക്ക് മാറ്റംവന്നത് റയൽ മഡ്രിഡിന് മുതലെടുക്കാനാവുമെന്നാണ് പ്രതീക്ഷ. എൽ ക്ലാസികോയുടെ പ്രതീകമായി മാറിയ ക്രിസ്റ്റ്യാനോ-മെസ്സി താരങ്ങൾ നേർക്കുനേർ ഏറ്റുമുട്ടുന്നത് കാണാനും ഫുട്ബാൾ ആരാധകർ കാത്തിരിക്കുകയാണ്.
കാഴ്ചക്കാർ കൂടും എന്നും കാൽപന്തുകളി ആരാധകർ ഏറെയുള്ള പോരാട്ടമാണ് റയൽ മഡ്രിഡ്-ബാഴ്സലോണ മത്സരം. എന്നാൽ ഇത്തവണ ലാ ലിഗ അധികൃതർ ഇരു ടീമിെൻറയും ആരാധകർ ഏറെയുള്ള ഏഷ്യൻ കാണികളുടെ സൗകര്യത്തിനായി മത്സര സമയംപോലും ക്രമീകരിച്ചു. മഡ്രിഡിൽ ഉച്ചക്ക് ഒരു മണിക്കാണ് മത്സരം നിശ്ചയിച്ചത്.ഇതോടെ ഏഷ്യക്കാർക്ക് ഉറക്കമൊഴിക്കാതെ മത്സരം കാണാനാവും. ഇന്ത്യൻ സമയം 5.30നാണ് മത്സരം. പുറമെ ഡൽഹി, ജക്കാർത്ത, ടോക്യോ, ഹോചിമിൻ സിറ്റി, സോൾ, നൈറോബി എന്നിവിടങ്ങളിൽ ലാ ലിഗയുടെ പ്രത്യേക പ്രദർശനവും വർണാഭമായി കാണികൾക്കായി ഒരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.