മഡ്രിഡ്: സ്പെയ്നിൽ പോരാട്ടം മുറുകുകയാണ്. ഇനിയുള്ള ഏതെങ്കിലും മത്സരത്തിൽ സമനിലയോ തോൽവിയോ ഏറ്റുവാങ്ങേണ്ടിവന്നാൽ തക്കംപാർത്ത് തൊട്ടരികിൽ നിൽക്കുന്ന ചിരവൈരികളായ ബാഴ്സലോണക്ക് ഒന്നാം സ്ഥാനത്ത് ഇരിപ്പിടം ഉറപ്പിക്കാൻ വഴിയൊരുക്കുമെന്ന് നന്നായി ബോധ്യപ്പെട്ടുതന്നെയാണ് റയൽ മഡ്രിഡ് െഎബറിനെതിരെ അവരുടെ തട്ടകത്തിൽ കളത്തിലിറങ്ങിയത്.
കഴിഞ്ഞ കളിയിൽ ചുവപ്പ് കർഡ് കണ്ട് പുറത്തായ ഗരത് ബെയ്ലും പരിക്കേറ്റ ക്രിസ്റ്റ്യാനോ റൊണാൾഡോയും ടീമിലില്ലാത്തത് കോച്ച് സിനദിൻ സിദാന് അൽപം പേടിയുണ്ടായിരുന്നെങ്കിലും കളത്തിൽ ചുണക്കുട്ടികൾ അതു പ്രകടിപ്പിച്ചില്ല. െഎബറിനെ തകർത്തുവിട്ടത് 4^1ന്. കരീം ബെൻസേമ തുടങ്ങിെവച്ച ഗോൾവേട്ട(14,25) ഹാമിഷ് റോഡ്രിഗസും (29) മാർകോ അസൻസിയോയും (60) പൂർത്തീകരിക്കുകയായിരുന്നു. ഒടുവിൽ 72ാം മിനിറ്റിൽ റോബൻ െപനയിലൂടെയായിരുന്നു െഎബറിെൻറ ആശ്വാസേഗാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.