കൊൽക്കത്ത: മോഹൻ ബഗാനുമായുള്ള മത്സരത്തിനിടെ കാണികൾ അക്രമാസക്തരായതിന് െഎ ലീഗ് ടീം െഎസോൾ എഫ്.സിക്ക് എ.െഎ.എഫ്.എഫ് മൂന്നുലക്ഷം രൂപ പിഴ ചുമത്തി. ഉഷ നാഥ് ബാനർജിയുടെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതിയാണ് െഎസോളിനെതിരെ കുറ്റം സ്ഥിരീകരിച്ച് പിഴചുമത്തിയത്. ഇൗ മാസം 23ന് ഇന്ത്യൻ ആരോസിനെതിരായ മത്സരത്തിനു മുമ്പായി പിഴയടക്കണം.
കഴിഞ്ഞമാസം 25ന് നടന്ന ഹോം മത്സരത്തിനിടെയാണ് െഎസോൾ ആരാധകർ അക്രമാസക്തരായത്. എന്നാൽ, കഴിഞ്ഞതവണ ചാമ്പ്യന്മാരായ െഎസോളിന് എ.െഎ.എഫ്.എഫ് നൽകാനുള്ള തുക മുഴുവൻ നൽകിയിട്ടില്ലെന്നും, അതു ലഭിച്ചിട്ടാകാം പിഴ വിധിക്കലെന്നും ക്ലബ് പ്രസിഡൻറ് റോബർട്ട് റോയറ്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.