മഡ്രിഡ്: നഗരവൈരികളായ അത്ലറ്റികോയുമായി ശനിയാഴ്ച സ്പാനിഷ് ലീഗ് ഡെർബിയിൽ കൊമ്പുകോർക്കാനിരിക്കേ, റയൽ മഡ്രിഡിന് ആത്മവിശ്വാസമേകി തുടർച്ചയായ രണ്ടാം ജയം. ‘ബ ്രസീലിയൻ ചോരത്തിളപ്പ്’ ടീമിെൻറ രക്ഷക്കെത്തിയപ്പോൾ ഒസാസുനയെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് റയൽ കീഴടക്കിയത്.
സെവിയ്യയെ കീഴടക്കിയ ആത്മവിശ്വാസവുമായി കളത്തിലിറങ്ങിയ റയലിന് വേണ്ടി ബ്രസീലിയൻ കൗമാരതാരങ്ങളായ വിനീഷ്യസ് ജൂനിയറും റോഡ്രിഗോയുമാണ് വല കുലുക്കിയത്. ബ്രസീലിയൻ ഇതിഹാസ താരം റൊണാൾഡോക്ക് (62 സെക്കൻഡ്-2002) ശേഷം റയലിനായി ലാലിഗ അരങ്ങേറ്റത്തിൽ ഏറ്റവും വേഗത്തിൽ ഗോൾനേടിയ താരമായി റോഡ്രിഗോ (93 സെക്കൻഡ്) മാറി.
സൂപ്പർതാരങ്ങളായ ഏഡൻ ഹസാഡും ഗാരത് ബെയ്ലുമില്ലാതെയാണ് റയൽ കളത്തിലിറങ്ങിയത്. നേരത്തെ ബുധനാഴ്ച നടന്ന മത്സരത്തിൽ ഡീഗോ കോസ്റ്റയും ജോ ഫെലിക്സും നേടിയ ഗോളുകളുടെ മികവിൽ അത്ലറ്റികോ മഡ്രിഡ് റയൽ മയ്യോർക്കയെ തോൽപിച്ചിരുന്നു. ആറു മത്സരങ്ങൾ പൂർത്തിയായപ്പോൾ 14 പോയൻറുമായി റയലാണ് ഒന്നാം സ്ഥാനത്ത്. 13 പോയൻറുമായി അത്ലറ്റികോയാണ് രണ്ടാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.