ന്യൂയോർക്: സ്പെയിനിൽ ലീഗിന് കിക്കോഫ് കുറിക്കുംമുേമ്പ ആരാധകർ മോഹിച്ചപോലൊരു തുടക്കം. സൂപ്പർ കപ്പിെൻറ ആദ്യ പാദത്തിൽ സർവകാല പ്രതിയോഗികളായ ബാഴ്സലോണയും റയൽ മഡ്രിഡും ഞായറാഴ്ച വീണ്ടും നേർക്കുനേർ അങ്കത്തിനെത്തുേമ്പാൾ എൽക്ലാസികോയുടെ ആവേശത്തോടെ സ്പെയിനിൽ കളിക്കാലത്തിന് തുടക്കം. ലാ ലിഗ ചാമ്പ്യന്മാരും കിങ്സ് കപ്പ് ജേതാക്കളും മാറ്റുരക്കുന്ന ചാമ്പ്യൻ ഫൈനലാണ് സൂപ്പർ കപ്പ്. ഇരുപാദങ്ങളിലായി നടക്കുന്ന മത്സരത്തിൽ ബാഴ്സലോണയുെട ന്യൂകാംപിൽ ആദ്യ പോരാട്ടത്തിന് റയൽ മഡ്രിഡ് വിരുന്നെത്തും. 17നാണ് റയൽ മഡ്രിഡിെൻറ തട്ടകത്തിൽ രണ്ടാം പാദം. നേരേത്ത ഇൻറർനാഷനൽ ചാമ്പ്യൻസ് കപ്പിലെ എൽക്ലാസികോയിൽ ബാഴ്സലോണ റയൽ മഡ്രിഡിനെ തോൽപിച്ചിരുന്നു. കഴിഞ്ഞ സീസണിലെ ആദ്യ ലാ ലിഗ എൽക്ലാസികോ 1-1ന് സമനിലയിലായപ്പോൾ, രണ്ടാം എൽക്ലാസികോയിൽ റയലിെൻറ തട്ടകത്തിൽ 3-2ന് ബാഴ്സേലാണ വിജയിച്ചിരുന്നു.
എം.എസ്.എൻ പൊളിഞ്ഞ ബാഴ്സ
മിയാമി എൽക്ലാസികോയിൽ ബാഴ്സലോണ 3-2ന് റയൽ മഡ്രിഡിനെ തോൽപിച്ചപ്പോൾ, ഇടതുവിങ്ങിൽ പന്തുചലിപ്പിച്ച് ഗോളടിപ്പിക്കാൻ പിന്നിലുണ്ടായിരുന്നത് ബ്രസീൽ താരം നെയ്മറായിരുന്നു. ബാഴ്സവിട്ട് കാനറിപ്പക്ഷി പറക്കുമോയെന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു ആ മത്സരം. ആഴ്ച പിന്നിട്ടപ്പോൾ, അഭ്യൂഹങ്ങൾക്ക് വിരാമമായി നെയ്മർ പി.എസ്.ജിയിലേക്ക് മാറി. ആ വിടവ് ബാഴ്സലോണ എങ്ങനെ നികത്തുമെന്നാണ് സൂപ്പർ കപ്പ് എൽക്ലാസികോയിൽ ആരാധകർ ഉറ്റുനോക്കുന്നത്. എവർട്ടണിൽനിന്നെത്തിയ െജറാഡ് ഡിലോഫ്യൂവാണ് നെയ്മറിന് പകരക്കാരനായി ഇടതുവിങ്ങിലുള്ളത്. ചാപെകൊയ്ൻസിനെതിരായ ന്യൂകാംപിലെ സൗഹൃദമത്സരത്തിൽ ഡിലോഫ്യൂ അരങ്ങേറ്റംകുറിച്ച് ഗോൾ നേടിയിരുന്നു. ഇൻറർനാഷനൽ ചാമ്പ്യൻസ് കപ്പിൽ റയൽ മഡ്രിഡിനെ തോൽപിച്ച് ജേതാക്കളായത് ബാഴ്സലോണക്ക് ആത്മവിശ്വാസവും നൽകുന്നു.
വിജയപ്രതീക്ഷയിൽ സിദാൻ
ലാ ലിഗയും പിന്നാലെ ചാമ്പ്യൻസ് ലീഗ് കിരീടവുമായി കഴിഞ്ഞ സീസൺ നൂറിൽ നൂറു മാർക്കുമായി അവസാനിപ്പിച്ച സിനദിൻ സിദാന് ഇക്കുറി അടിതെറ്റിയത് പ്രീസീസൺ മത്സരങ്ങളിലായിരുന്നു. ഇൻറർനാഷനൽ ചാമ്പ്യൻസ് കപ്പിൽ തുടർതോൽവികളുമായി േതാറ്റ റയൽ മഡ്രിഡിനെയായിരുന്നില്ല, യുവേഫ സൂപ്പർ കപ്പിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെതിരെ കണ്ടത്. ഒൗദ്യോഗിക മത്സരത്തിനെത്തിയപ്പോൾ റയൽ വിശ്വരൂപം വീണ്ടെടുത്തു. വൻമാറ്റങ്ങളുമായി കളത്തിലെത്തിയ മാഞ്ചസ്റ്റർ യുനൈറ്റഡിനെ റയൽ തോൽപിച്ചത് 2-1ന്. കസ്മിറോയുടെയും ഇസ്േകായുടെയും സൂപ്പർഗോളുകളാണ് റയലിനെ സീസണിനുമുേമ്പ ചാമ്പ്യന്മാരാക്കിയത്. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ അവസാന നിമിഷത്തിൽ ഇറങ്ങി വരവറിയിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.