ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ഫൈനലിൽ യുവൻറസിനെതിരെ രണ്ടു ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ജഴ്സിയിലും ഗോൾ വേട്ട തുടർന്നപ്പോൾ ലോകകപ്പ് യൂറോപ്പ് യോഗ്യത മത്സരത്തിൽ പോർചുഗലിന് വിജയത്തോടെ കുതിപ്പ്. ഗ്രൂപ് ‘ബി’യിലെ പോരാട്ടത്തിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു അസിസ്റ്റും രണ്ടു ഗോളുമായി നിറഞ്ഞുനിന്ന മത്സരത്തിൽ ലാത്വിയക്കെതിരെ പറങ്കിപ്പടക്ക് 3-0ത്തിന് ജയം. 41, 63 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോളുകൾ. 67ാം മിനിറ്റിൽ ആന്ദ്രെ സിൽവയുടെ ഗോളിന് വഴിയൊരുക്കിയതും റയൽ മഡ്രിഡ് താരം.
ഫെറോ െഎസ്ലൻഡിനെ 2-0ത്തിന് തോൽപിച്ച സിറ്റ്സർലൻഡാണ് ഗ്രൂപ് ബിയിൽ ഒന്നാം സ്ഥാനത്ത്. ആറു മത്സരത്തിൽ 18 പോയൻറുള്ളപ്പോൾ പോർചുഗലിന് 15 പോയൻറാണ്. ബെൽജിയം, സ്വിറ്റ്സർലൻഡ്, നെതർലൻഡ് ടീമുകളും വിജയത്തോടെ കുതിപ്പ് തുടർന്നപ്പോൾ, ശക്തരായ ഫ്രാൻസിന് സ്വീഡനുമുന്നിൽ അടിതെറ്റി. 2-1നാണ് സ്വീഡൻ ഫ്രഞ്ച് പടയെ തോൽപിച്ചത്.
യോഗ്യതയുറപ്പിക്കാൻ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഗ്രൂപ് ‘എ’യിൽ, സ്വീഡൻ, ഫ്രാൻസിനെ തോൽപിച്ചതോടെ ആറു മത്സരങ്ങളിൽ ഇരു ടീമുകൾക്കും 13 പോയൻറ് വീതമായി. 37ാം മിനിറ്റിൽ ഒലിവർ ജിറൗഡ് നേടിയ ഗോളിൽ ഫ്രാൻസ് മുന്നിലെത്തിയെങ്കിലും രണ്ടു ഗോൾ തിരിച്ചടിച്ച് സ്വീഡൻ തിരിച്ചുവരുകയായിരുന്നു. ലക്സംബർഗിനെ അഞ്ചു ഗോളുകൾക്ക് മുക്കിയാണ് നെതർലൻഡ് ലോകകപ്പ് യോഗ്യത പോരാട്ടത്തിലേക്ക് തിരിച്ചുവന്നത്. ഇതോടെ ആറുകളിയിൽ 10 പോയൻറുമായി നെതർലൻഡ് മൂന്നാം സ്ഥാനത്താണ്. മുന്നിലുള്ള സ്വീഡനെയോ ഫ്രാൻസിനെയോ മറികടന്നാൽ മാത്രമേ നെതർലൻഡിന് യോഗ്യത ഉറപ്പിക്കാനാവൂ. ഗ്രൂപ്പിെല ആദ്യ രണ്ടു സ്ഥാനക്കാർക്കാണ് യോഗ്യത.ഗ്രൂപ് ‘എച്ച്’ലെ മത്സരത്തിൽ എസ്തോണിയയെ 2-0ത്തിനാണ് ബെൽജിയം തോൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.