മോണ്ട വിഡിയോ: റഷ്യയിൽ പന്തു തട്ടാൻ അർജൻറീന ഉണ്ടാവില്ലേ? ജോർജ് സാംപോളിയുടെ ആഘോഷപൂർവമായ വരവിലും കഷ്ടകാലം മാറാതെ മെസ്സിപ്പട പ്രതിരോധത്തിലേക്ക്. തെക്കനമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ടിലെ നിർണായക മത്സരത്തിൽ ഉറുഗ്വായ്യോട് ഗോൾരഹിത സമനില വഴങ്ങിയതോടെ അർജൻറീനയുടെ റഷ്യൻ യാത്ര കൂടുതൽ സങ്കീർണമാവുന്നു. 11ാം ജയവുമായി ബ്രസീൽ ജൈത്രയാത്ര തുടരുേമ്പാഴാണ് യോഗ്യത റൗണ്ടിൽ മെസ്സിപ്പടക്ക് അഞ്ചാം സമനില വീഴുന്നത്. അതേസമയം, പോയൻറ് പട്ടികയിൽ മുന്നിലുള്ള കൊളംബിയക്ക് (0^0 വെനിസ്വേല) സമനിലയും ചിലിക്ക് (0^3 പരഗ്വേ) തോൽവിയും കുരുങ്ങിയത് നേരിയ ആശ്വാസമായി.
യോഗ്യത റൗണ്ടിൽ ഇനി ബാക്കിയുള്ള മൂന്ന് കളിയും ജയിച്ചാൽ അർജൻറീനക്ക് ലോകകപ്പ് പ്രതീക്ഷകൾ സജീവമാക്കാം. പോയൻറ് പട്ടികയിൽ മുന്നിലുള്ള കൊളംബിയ, ഉറുഗ്വായ്, ചിലി എന്നിവർ മൂന്നിൽ ഒരു കളിയെങ്കിലും തോറ്റാൽ അർജൻറീനക്ക് ആദ്യ നാലിൽ ഇടംപിടിച്ച് അനായാസ യോഗ്യതയും നേടാം. അല്ലെങ്കിൽ, അഞ്ചാമതായി പ്ലേഒാഫ് കളിച്ച് യോഗ്യത നേടണം.
മൂന്ന് ടിക്കറ്റ്, നാല് ടീമുകൾ
ലോകകപ്പ് യോഗ്യത റൗണ്ടിൽ ശേഷിച്ച മൂന്ന് സ്ഥാനത്തിനായി മത്സരിക്കുന്നവരുടെ പോരാട്ടങ്ങൾ ഇങ്ങനെ. 15 കളിയിൽ 11 ജയവുമായി 36 പോയൻറുള്ള ബ്രസീൽ നേരത്തെ, യോഗ്യത നേടിയതോടെ ശേഷിക്കുന്ന മൂന്ന് സ്ഥാനങ്ങൾക്കാണ് മത്സരം. കൊളംബിയ (25), ഉറുഗ്വായ് (24), ചിലി (23), അർജൻറീന (23) എന്നിവരാണ് ഇപ്പോൾ മത്സര രംഗത്തുള്ളത്.
കൊളംബിയ: Vs ബ്രസീൽ (6), പരഗ്വേ (ഒക്ടോബർ 5), പെറു (10)
ഉറുഗ്വായ്: Vs പരഗ്വേ (6), വെനിസ്വേല (ഒക്ടോബർ 5), ബൊളീവിയ (10)
ചിലി: Vs ബൊളീവിയ (6), എക്വഡോർ (ഒക്ടോബർ 5), ബ്രസീൽ
അർജൻറീന: Vs വെനിസ്വേല (6), പെറു (ഒക്ടോബർ 5), ഇക്വഡോർ (10)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.