പാരിസ്: തുടർച്ചയായി 10ാം സീസണിലും ഫ്രഞ്ച് ഒാപണിെൻറ ക്വാർട്ടറിൽ ഇടംപിടിച്ച് നൊവാക് ദ്യോകോവിച്. കളിമണ്ണിൽ ഇതാദ്യമായാണ് ഒരു താരം തുടർച്ചയായി ഇൗ നേട്ടം സ്വന്തമാക്കുന്നത്. പ്രീക്വാർട്ടർ അങ്കത്തിൽ ജർമനിയുടെ യാൻ ലെനാർഡ് സ്ട്രഫിനെതിരെ അനായാസമായിരുന്നു ദ്യോകോയുടെ ജയം.
സ്കോർ: 6-3, 6-2, 6-2. തുടർച്ചയായി മൂന്ന് ഗ്രാൻഡ്സ്ലാമുകൾ ജയിച്ച് നാലാമത്തേതിനൊരുങ്ങുന്ന ദ്യോകോയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതായിരുന്നു ജയം. സർവിലും വിന്നേഴ്സിലും എതിരാളിയെ അമ്പരപ്പിച്ച ദ്യോകോക്ക് ക്വാർട്ടർ ഫൈനലിൽ ഇറ്റലിയുടെ അൺസീഡ് താരം സൽവതോർ കറുസോയാണ് എതിരാളി.
അതേസമയം, ജപ്പാെൻറ സൂപ്പർതാരം കെയ് നിഷികോറിക്ക് ക്വാർട്ടറിൽ റാഫേൽ നദാലാണ് എതിരാളി. ഏഴാം സീഡുകാരനായ നിഷികോറി ഫ്രാൻസിെൻറ ബിനോയ്ത് പെയറിനെ വീഴ്ത്തിയാണ് മുന്നേറിയത്. വനിത വിഭാഗത്തിൽ ഒന്നാം സീഡ് നവോമി ഒസാകയെ അട്ടിമറിച്ച കത്രിന സിനിയകോവയെ വീഴ്ത്തി മാഡിസൺ കീസ് ക്വാർട്ടറിൽ കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.