ന്യൂഡല്‍ഹി: ഇന്ത്യന്‍ മണ്ണില്‍ ലോക ടെന്നിസ് ഇതിഹാസ പോരാട്ടത്തിന് രണ്ടുനാള്‍ മാത്രം. ഡല്‍ഹിയില്‍ നടക്കുന്ന ഇന്‍റര്‍നാഷനല്‍ പ്രീമിയര്‍ ടെന്നിസ് ലീഗില്‍ (ഐ.പി.ടി.എല്‍) റോജര്‍ ഫെഡററും റാഫേല്‍ നദാലും ശനിയാഴ്ച ഏറ്റുമുട്ടും. 18 ഗ്രാന്‍ഡ്സ്ളാം കിരീടങ്ങള്‍ക്ക് ഉടമയായ ഫെഡറര്‍ യു.എ.ഇ റോയല്‍സിനുവേണ്ടി കളത്തിലിറങ്ങുമ്പോള്‍ ഇന്ത്യന്‍ എയ്സിനുവേണ്ടിയാണ് 14 ഗ്രാന്‍ഡ്സ്ളാം കിരീടം നേടിയ നദാല്‍ റാക്കറ്റേന്തുന്നത്. വ്യാഴാഴ്ചയാണ് ഇന്ത്യയില്‍ മൂന്നാം റൗണ്ട് മത്സരങ്ങള്‍ ആരംഭിക്കുക. ഫിലിപ്പീന്‍ മാവെറിക്കിനെതിരെയാണ് ഇന്ത്യന്‍ എയ്സ് ആദ്യ ദിനത്തില്‍ ഏറ്റുമുട്ടുന്നത്.
ഗ്ളാമര്‍ താരങ്ങളായ ആന്‍ഡി മറെ, സ്റ്റാന്‍ വാവ്റിങ്ക, അഗ്നിയേസ്ക റഡ്വാന്‍സ്ക, അന ഇവാനോവിക്, മാരറ്റ് സഫിന്‍, കാര്‍ലോസ് മോയ എന്നിവരും ടൂര്‍ണമെന്‍റിനത്തെുന്നുണ്ട്. ഇന്നത്തെ മത്സരത്തില്‍ ഇന്ത്യന്‍ എയ്സിനുവേണ്ടി ഡബ്ള്‍സ് മത്സരങ്ങള്‍ക്കും നദാല്‍ ഇറങ്ങും. സിംഗപ്പൂര്‍ സ്ളാമേഴ്സ് താരമായ ദ്യോക്യോവിച് വിശ്രമം കാരണം പങ്കെടുത്തേക്കില്ല.
ഡബ്ള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ സാനിയ മിര്‍സ, രോഹന്‍ ബൊപ്പണ്ണ എന്നിവര്‍ ഇന്ത്യന്‍ എയ്സിനുവേണ്ടി കളത്തിലിറങ്ങും. ലിയാന്‍ഡര്‍ പേസ് ജപ്പാന്‍ വാരിയേഴ്സിനു വേണ്ടിയാണ് കളിക്കുന്നത്. ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് കാണികളെ നിരാശരാക്കുന്നത്. വമ്പന്‍ താരങ്ങള്‍ അണിനിരന്നപ്പോഴും കഴിഞ്ഞ വര്‍ഷം 15,000 പേര്‍ക്കിരിക്കാവുന്ന ഐ.ജി സ്റ്റേഡിയം പകുതി കാലിയായിരുന്നു. ഇത്തവണ 4000 മുതലാണ് ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്. 48,000 രൂപയാണ് ഉയര്‍ന്ന നിരക്ക്. കഴിഞ്ഞ വര്‍ഷം 3000-50000 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. കൂടുതല്‍ കാണികള്‍ ഗാലറിയിലത്തെുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യന്‍ എയ്സിന്‍െറ സഹ ഉടമ ഗുല്‍ഷന്‍ ജുരാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.