????? ??????

ഫെഡ് കപ്പ്: ഇന്ത്യന്‍ ടീമിനെ സാനിയ നയിക്കും


ന്യൂഡല്‍ഹി: ഫെഡ് കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ സാനിയ മിര്‍സ നയിക്കും. ഏഷ്യഓഷ്യാനിയ ഗ്രൂപ് ഒന്നിലെ മത്സരങ്ങള്‍ക്കുള്ള നാലംഗ ടീമിനെയും പ്രഖ്യാപിച്ചു. ഫെബ്രുവരി മൂന്നു മുതല്‍ അഞ്ചുവരെ തായ്ലന്‍ഡിലാണ് മത്സരങ്ങള്‍. സാനിയക്കുപുറമെ, അങ്കിത റെയ്ന, പ്രെര്‍ന ഭാംബ്രി, പ്രാര്‍ഥന തൊംബാരെ എന്നിവരാണ് ടീം. കര്‍മന്‍ കൗറിനെ റിവേഴ്സ് പ്ളെയറായും ഉള്‍പ്പെടുത്തി. ഗുവാഹതിയില്‍ നടക്കുന്ന സാഫ് ഗെയിംസിനുള്ള ആറംഗ പുരുഷ ടീമിനെയും പ്രഖ്യാപിച്ചു. സകേത് മിനേനി, രാംകുമാര്‍ രാമനാഥന്‍, സനംസിങ്, വിജയ് സുന്ദര്‍ പ്രശാന്ത്, പുരവ് രാജ, ദിവിജ് ശരണ്‍ എന്നിവരാണ് ടീമില്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.