ഗെന്‍റ്: ലോക രണ്ടാം നമ്പര്‍ ടെന്നിസ് താരം ആന്‍ഡി മറെയുടെ ചിറകിലേറി ബ്രിട്ടന്‍ ഡേവിസ് കപ്പില്‍ 79 വര്‍ഷത്തെ ഇടവേളക്കുശേഷം ചാമ്പ്യന്മാരായി. 1936ലാണ് അവസാനമായി ബ്രിട്ടന്‍ ഡേവിസ് കപ്പുയര്‍ത്തിയത്. ബെല്‍ജിയത്തിനെതിരെ നടന്ന ഫൈനലില്‍ 3-1നാണ് ബ്രിട്ടന്‍ തകര്‍ത്തത്. റിവേഴ്സ് സിംഗ്ള്‍സില്‍ ഡേവിഡ് ഗോഫിനെ 6-3, 7-5, 6-3ന് തകര്‍ത്താണ് അവസാന മത്സരത്തിനായി കാത്തുനിര്‍ത്താതെ മറെ ബ്രിട്ടന് കിരീടം സമ്മാനിച്ചത്. ബ്രിട്ടന്‍െറ 10ാം ഡേവിസ് കപ്പ് കിരീടമാണിത്.
ആദ്യ ദിനം ഒരു സിംഗ്ള്‍സ് ബ്രിട്ടന്‍ കൈവിട്ടപ്പോള്‍ മറെയുടെ വിജയക്കുതിപ്പിലാണ് സന്ദര്‍ശകര്‍ തിരിച്ചുവന്നത്. തുടര്‍ന്ന് സഹോദരന്‍ ജെയ്മിക്കൊപ്പം ഡബ്ള്‍സും ജയിച്ച ആന്‍ഡി മറെ നിര്‍ണായക പോരിലും കരുത്തുറ്റ പോരാട്ടവുമായി ബ്രിട്ടന്‍ കാത്തിരുന്ന ജയമേകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.