സിംഗപ്പൂര്‍: ലോക ഒന്നാം നമ്പര്‍ ജോടി സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്‍െറ അജയ്യമായ കുതിപ്പ് സിംഗപ്പൂരിലും തുടരുന്നു. ഡബ്യു.ടി.എ ടെന്നിസ് ടൂര്‍ണമെന്റിന്‍െറ സെമിഫൈനലില്‍ സാനിയ-മാര്‍ട്ടിന സഖ്യം പ്രവേശിച്ചു.
ക്വാര്‍ട്ടറില്‍ ഹംഗറി-ഫ്രാന്‍സ് ജോടികളായ ടിമിയാ ബബോസ്-ക്രിസ്റ്റിന മ്ളാദെനോവിക് സഖ്യത്തെ 6-4, 7-5 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. ഇതോടെ സാനിയ-ഹിംഗിസ് സഖ്യം തോല്‍വിയറിയാതെ തുടര്‍ച്ചയായ 20 മത്സരങ്ങളാണ് പൂര്‍ത്തിയാക്കിയത്. സെമിയില്‍ മൂന്നാം സീഡ് ചാന് ഹാവോ ചിങ്-ചാന് യുങ്ജാന് സഖ്യത്തെയാണ് ഇന്ത്യന്‍-സ്വിസ് ജോടി നേരിടുക. വനിതാ സിംഗ്ള്‍സ് സെമിയില്‍ റഷ്യകാരായ മരിയ ഷറപോവയും പെട്ര ക്വിറ്റോവയും ഏറ്റുമുട്ടും. രണ്ടാം സെമിയില്‍ ഗാര്ബിന് മുഗുരുസയും അഗ്നിസ്ക റുഡ്വാന്സ്കയും മത്സരിക്കും.
മുഗുരുസ നേരത്തെ ക്വിറ്റോവയെ റൗണ്ട് മത്സരത്തില്‍ തോല്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.