റിയോ: അവസാന നിമിഷം വരെ വിടാതെ പിന്തുടരുന്ന വിവാദങ്ങള്‍ മറന്ന് രാജ്യത്തിന്‍െറ വമ്പന്‍ പ്രതീക്ഷകളോടെ ടെന്നിസിലെ സൂപ്പര്‍ താരങ്ങളായ ലിയാണ്ടര്‍ പേസും സാനിയ മിര്‍സയും ഇന്നിറങ്ങും.പുരുഷ ഡബ്ള്‍സില്‍ ലിയാണ്ടര്‍ പേസ്-രോഹന്‍ ബൊപ്പണ്ണ സഖ്യം പോളണ്ടിന്‍െറ മറ്റ്കോവ്സ്കി-കുബോട്ട് കൂട്ടിനെ ആദ്യ റൗണ്ട് അങ്കത്തില്‍ നേരിടും. വനിതാ വിഭാഗം ഡബ്ള്‍സിലാണ് സാനിയ മിര്‍സ ഇറങ്ങുന്നത്. പ്രാര്‍ഥന തൊംബാരെക്കൊപ്പം ചൈനയുടെ പെങ് ഷുവായ്-ഷുവായ് ഴാങ് സഖ്യത്തെ നേരിടും.
ഒളിമ്പിക്സിന് പുറപ്പെടും മുമ്പേ തുടങ്ങിയ വിവാദങ്ങള്‍ക്കൊടുവിലാണ് ഇന്ത്യയുടെ പടയൊരുക്കം. കരിയറിലെ ഏഴാം ഒളിമ്പിക്സിനൊരുങ്ങുന്ന ലിയാണ്ടര്‍ പേസിനെ ചുറ്റിപ്പറ്റിയായിരുന്നു തുടക്കം. 1996 അറ്റ്ലാന്‍റ ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവായ പേസിന്‍െറ പങ്കാളിത്തം സംബന്ധിച്ചായിരുന്നു വിവാദം. പേസിനൊപ്പം ചേരാനില്ളെന്ന് രോഹന്‍ ബൊപ്പണ്ണയും സാനിയ മിര്‍സയും പ്രഖ്യാപിച്ചതോടെ സീനിയര്‍ താരത്തിന്‍െറ ഒളിമ്പിക്സ് പങ്കാളിത്തം തന്നെ വിവാദത്തിലായി.ജൂനിയര്‍ താരം സാകേത് മെയ്നേനിക്കൊപ്പം കളിക്കാമെന്നായിരുന്നു ബൊപ്പണ്ണയുടെ തീരുമാനം. എന്നാല്‍, ടെന്നിസ് ഫെഡറേഷന്‍ അന്തിമ നിലപാടെടുത്തതോടെയാണ് പ്രശ്നം പരിഹരിച്ച് പേസിന്‍െറ റിയോ പങ്കാളിത്തം ഉറപ്പായത്.ഡേവിസ് കപ്പില്‍ ബൊപ്പണ്ണക്കൊപ്പം മത്സരിച്ച് ഗ്രൗണ്ടും കളവും പരിചയിച്ച ശേഷമാണ് പേസ് ഇറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.