റിയോ ഡി ജനീറോ: ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ചും വില്യംസ് സഹോദരിമാരും ഒളിംപിക്സ് ടെന്നീസിന്‍്റെ ആദ്യ റൗണ്ടില്‍ പുറത്തായി. സീഡ് ചെയ്യപ്പടാത്ത യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയാണ് സെര്‍ബിയന്‍ താരത്തിന്‍്റെ ഒളിംപിക് മോഹങ്ങള്‍ ആദ്യ റൗണ്ടില്‍ തകര്‍ത്തത്. എതിരില്ലാത്ത സെറ്റുകള്‍ക്കായിരുന്നു ഡെല്‍പോട്രോയുടെ വിജയം. സ്കോര്‍ 7-6, 7-6
ലോക ടെന്നീസിന്‍്റെ നെറുകയില്‍ നില്‍ക്കുന്ന സമയത്താണ് ദ്യോകോവിച്ചിന് ഒളിംപിക്സില്‍ ആദ്യ റൗണ്ടില്‍ത്തന്നെ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങണ്ടേി വന്നത്. സീഡ് ചെയ്യപ്പടാത്ത അര്‍ജന്‍്റീനിയന്‍ താരത്തിനെതിരെ വളരെ ക്ഷീണിതനായാണ് ദ്യോകോവിച്ച് മത്സരത്തിലുടനീളം കാണപ്പെട്ടത്. അവസരം മുതലെടുത്ത ഡെല്‍പോട്രോ കത്തിക്കയറി. ടെന്നീസില്‍ 141 ാം റാങ്കുകാരനാണ് ഡെല്‍പോട്രോ.
വനിതാ വിഭാഗം ഡബിള്‍സ് ടെന്നീസില്‍ വില്യംസ് സഹോദരിമാരുടേയും വിധിയും ദ്യോകോവിച്ചിന് സമാനമായിരുന്നു. ആദ്യ റൗണ്ടില്‍ തന്നെയുള്ള വീനസ്- സെറീന സഖ്യത്തിന്‍്റെ അപ്രതീക്ഷിത തോല്‍വി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
ചെക്ക് റിപ്പബ്ളിക്കിന്‍െറ ലൂസ് സഫറോവ- ബാര്‍ബോവ സ്ട്രൈക്കൊവ സഖ്യത്തോട് (6-3, 6-4) നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍വി ഏറ്റു വാങ്ങിയത്.വനിതാ ഡബിള്‍സില്‍ 2008 ബീജിംങ്ങ് ഒളിമ്പിക്സിലും, 2012 ലണ്ടന്‍ ഒളിമ്പിക്സിലും, വിനസ്- സെറീന സഹോദരിമാര്‍ സ്വര്‍ണം നേടിയിരുന്നു. രണ്ടാം സെറ്റില്‍ 4-3 എന്ന മുന്‍തൂക്കം വീനസ്-സെറീന സഹോദരിമാര്‍ നേടിയിരുന്നെങ്കിലും അനാവശ്യ പിഴവുകളിലൂടെ മത്സരം കൈവിടുകയായിരുന്നു. നേരത്തെ വനിതാ സിംഗിള്‍സില്‍ വീനസ് ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.