ടെന്നിസ്: സെറീന പുറത്ത്; നദാല്‍ മൂന്നാം റൗണ്ടില്‍

റിയോ: അഞ്ചാം ഒളിമ്പിക് സ്വര്‍ണമെന്ന സ്വപ്നനേട്ടം കൈവരിക്കാനാവതെ യു.എസ്.എയുടെ സെറീന വില്യംസ് ഒളിമ്പിക്സ് വനിതാ ടെന്നിസിലെ മൂന്നാം റൗണ്ടില്‍ പുറത്ത്. നിലവിലെ ജേത്രിയും ടോപ് സീഡുമായ സെറീനയെ യുക്രെയ്ന്‍ താരം എലിന സ്വിറ്റോലിനയാണ് കരയിച്ച് വിട്ടത്. സ്കോര്‍: 6-4, 6-3.  ചെക് റിപ്പബ്ളിക്കിന്‍െറ പെട്ര ക്വിറ്റോവയാണ് ക്വാര്‍ട്ടറിലെ എതിരാളി. എട്ട് ഇരട്ടപ്പിഴവുകളും 37 അണ്‍ഫോഴ്സ്ഡ് എററുകളും വരുത്തിയ സെറീന മത്സരത്തില്‍ തികച്ചും നിറംമങ്ങി. പുരുഷവിഭാഗം ടോപ്സീഡ് സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ച് ആദ്യറൗണ്ടില്‍ തന്നെ പുറത്തായിരുന്നു.

ഡബ്ള്‍സിലും ദ്യോകോവിച്ചിന് തോല്‍വിയായിരുന്നു ഫലം. വനിതാ ഡബ്ള്‍സില്‍ സഹോദരി വീനസിനൊപ്പം അണിനിരന്ന സെറീനക്ക് ആദ്യറൗണ്ടില്‍ തോല്‍ക്കാനായിരുന്നു വിധി. മൂന്നാം സീഡും ഫ്രഞ്ച് ഓപണ്‍ ജേത്രിയുമായ സ്പെയിനിന്‍െറ ഗാര്‍ബിന്‍ മുഗുരുസയും ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. പുരുഷ വിഭാഗത്തില്‍ സ്പെയിനിന്‍െറ റാഫേല്‍ നദാലും ബ്രിട്ടന്‍െറ നിലവിലെ സ്വര്‍ണമെഡലുകാരന്‍ ആന്‍ഡി മറെയും മൂന്നാം റൗണ്ടിലത്തെി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.