ന്യൂഹാവന്‍: പുതിയ കൂട്ടുകെട്ടില്‍ ഇറങ്ങിയ സാനിയ മിര്‍സക്ക് കണേറ്റിക്കട്ട് ഓപണ്‍ ടെന്നിസ് ഡബ്ള്‍സ് കിരീടം. റുമേനിയയുടെ മോണിക്ക നികളസ്ക്യൂവുമൊത്തായിരുന്നു സാനിയയുടെ വിജയഭേരി. യു.എസ് ഓപണില്‍ റാക്കറ്റേന്താനിരിക്കുന്ന സാനിയക്ക് ആത്മവിശ്വാസമേകുന്നതായി ഏറെക്കാലത്തിനുശേഷം മോണിക്കയുമായി ഒരുമിച്ചിറങ്ങിയ ആദ്യ ടൂര്‍ണമെന്‍റിലെ വിജയം. ഫൈനലില്‍ യുക്രെയ്നിന്‍െറ കാതറീന ബോണ്ടറെങ്കോയും തായ്വാന്‍െറ ചുവാങ് ചിയാജുങ്ങുമടങ്ങിയ ജോടിയെയാണ് സാനിയയും മോണിക്കയും ചേര്‍ന്ന് നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പിച്ചത്. സ്കോര്‍: 7-5, 6-4. നേരത്തെ 2010ല്‍ സാനിയയും മോണിക്കയും ഒന്നിച്ച് കളിച്ചിരുന്നു.
കഴിഞ്ഞ സീസണുകളില്‍ മുന്‍ സിംഗ്ള്‍സ് ഒന്നാം നമ്പര്‍ താരം സ്വിറ്റ്സര്‍ലന്‍ഡിന്‍െറ മാര്‍ട്ടിന ഹിംഗിസിനൊപ്പം ചേര്‍ന്ന് സാനിയ ഏറെ വിജയങ്ങള്‍ കൊയ്തിരുന്നു ഇന്ത്യന്‍ താരം. അടുത്തിടെ മാര്‍ട്ടിനയുമായി വഴിപിരിഞ്ഞ സാനിയ ചെക്റിപ്പബ്ളിക്കിന്‍െറ ബാര്‍ബറ സ്ട്രൈക്കോവക്കൊപ്പമാണ് രണ്ടാഴ്ചമുമ്പ് നടന്ന സിന്‍സിനാറ്റി ഓപണില്‍ കളിച്ചത്. ടൂര്‍ണമെന്‍റില്‍ കിരീടം നേടിയ സഖ്യം തന്നെയാണ് യു.എസ് ഓപണിലും ഒരുമിച്ച് കളിക്കുക. അതിനിടെയുള്ള ഒരു ടൂര്‍ണമെന്‍റിനുമാത്രമായാണ് സാനിയ മോണിക്കയുമായി ഒന്നിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.