ഒന്നാം നമ്പര്‍ നിലനിര്‍ത്തുക വെല്ലുവിളി -സാനിയ 


മുംബൈ: രണ്ട് ഗ്രാന്‍ഡ്സ്ളാം ഉള്‍പ്പെടെ 10 ഡബ്ള്യൂ.ടി.എ കിരീടങ്ങള്‍. ഡബ്ള്‍സ് റാങ്കിങ്ങില്‍ ഒന്നാം നമ്പര്‍. കരിയറിലെ ഏറ്റവുംമികച്ച വര്‍ഷം പോയിമറഞ്ഞപ്പോള്‍ പുതുവര്‍ഷം വെല്ലുവിളികളുടേതെന്ന് ഇന്ത്യന്‍ ടോപ് സീഡ് ടെന്നിസ് താരം സാനിയ മിര്‍സ. ‘അവിശ്വസനീയമായ വര്‍ഷമായിരുന്നു 2015. ഹിംഗിസിനൊപ്പം ഒന്നാം നമ്പര്‍ ഡബ്ള്‍സ് സഖ്യമാവുകയും ദീര്‍ഘനാള്‍ സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ മികച്ചപ്രകടനം പുറത്തെടുക്കുകയെന്നതാണ് വലിയ വെല്ലുവിളി’ - ഹൈദരാബാദിലത്തെിയ സാനിയ പുതുവര്‍ഷ പ്രതീക്ഷകള്‍ പങ്കുവെച്ചു. സ്വിസ് താരം മാര്‍ട്ടിനക്കൊപ്പം വിംബ്ള്‍ഡണ്‍, യു.എസ് ഓപണ്‍ എന്നിവ നേടിയാണ് സാനിയ കരിയര്‍ റാങ്കിങ്ങില്‍ ഒന്നാമതത്തെിയത്. 
പുതു സീസണിലെ ആദ്യ ഗ്രാന്‍ഡ്സ്ളാമായ ആസ്ട്രേലിയന്‍ ഓപണിനുള്ള ഒരുക്കത്തിലാണിപ്പോള്‍ സാനിയ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.