സാനിയതന്നെ ഒന്നാം നമ്പര്‍

ന്യൂഡല്‍ഹി: ലോക ടെന്നിസ് റാങ്കിങ്ങില്‍ ഇന്ത്യയുടെ സാനിയ മിര്‍സ ഡബ്ള്‍സില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി. പുരുഷ ഡബ്ള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ ഒമ്പതാം സ്ഥാനത്തത്തെി. സാനിയയുടെ സഹതാരം മാര്‍ട്ടിന ഹിംഗിസ് രണ്ടാംസ്ഥാനം നിലനിര്‍ത്തി. 11,395 പോയന്‍റുള്ള സാനിയ കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് ആദ്യമായി ഒന്നാം സ്ഥാനത്തത്തെുന്നത്. 11,355 പോയന്‍റാണ് ഹിംഗിസിനുള്ളത്. ലോക ഒന്നാം നമ്പര്‍ ജോടി സാനിയ-ഹിംഗിസ് തുടര്‍ച്ചയായി 26 മത്സരങ്ങള്‍ വിജയിച്ച് കുതിപ്പുതുടരുകയാണ്.
ഇന്ത്യന്‍ പുരുഷ താരങ്ങളില്‍ ഡബ്ള്‍സില്‍ രോഹന്‍ ബൊപണ്ണമാത്രമാണ് ആദ്യ പത്തില്‍ സ്ഥാനം പിടിച്ചത്. ബ്രസീലിന്‍െറ മാര്‍ഷലോ മെലോയാണ് മുന്നില്‍. പുരുഷ സിംഗ്ള്‍സില്‍ ഇന്ത്യയുടെ യൂകി ഭാംഭ്രിരി രണ്ടു സ്ഥാനങ്ങള്‍ നഷ്ടമായി 95ാം റാങ്കിലാണ്. സിംഗ്ള്‍സില്‍ നൊവാക് ദ്യോകോവിച് നയിക്കുന്ന പട്ടികയില്‍ ബ്രിട്ടന്‍െറ ആന്‍ഡി മറെയും റോജര്‍ ഫെഡററുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.