സാനിയ-ഹിംഗിസ് നോണ്‍ സ്റ്റോപ്പ്

സിഡ്നി: ഇന്ത്യയുടെ സാനിയ മിര്‍സയും കളിക്കൂട്ടുകാരി സ്വിറ്റ്സര്‍ലന്‍ഡിന്‍െറ മാര്‍ട്ടിന ഹിംഗിസും വ്യാഴാഴ്ച മറ്റൊരു ചരിത്രനേട്ടത്തിലേക്ക്. വനിതാ ഡബ്ള്‍സ് ടെന്നിസില്‍ തുടര്‍ച്ചയായ 28ാം ജയവുമായി 21 വര്‍ഷം പഴക്കമുള്ള റെക്കോഡിനൊപ്പമത്തെിയ ഇന്തോ-സ്വിസ് എക്സ്പ്രസ് ഇന്നും ജയിച്ചാല്‍ പിറക്കുന്നത് അപൂര്‍വ റെക്കോഡ്. ഡബ്ള്യൂ.ടി.എ സിഡ്നി ഇന്‍റര്‍നാഷനല്‍ ക്വാര്‍ട്ടര്‍ ഫൈനലിലെ ജയവുമായാണ് ഇരുവരും 1994ലെ പ്യൂര്‍ടോറികയുടെ റികാന്‍ ഗിജി ഫെര്‍ണാണ്ടസ്-ബെലാറസിന്‍െറ നടാഷ സ്വരേവ സഖ്യത്തിന്‍െറ റെക്കോഡിനൊപ്പമത്തെിയത്.

ക്വാര്‍ട്ടറില്‍ ചൈനയുടെ ചെന്‍ ലിയാങ് -ഷുവായ് പെങ് കൂട്ടിനെ 6-2, 6-3 സഖ്യത്തിന് തോല്‍പിച്ചാണ് സാനയി-ഹിംഗിസ് ടീം വിജയത്തുടര്‍ച്ച നിലനിര്‍ത്തിയത്. സെമിയില്‍ തിമിയ ബാബോസ്-കത്രീന സ്രെബോണിക് സഖ്യത്തെ വീഴ്ത്തിയാല്‍ വനിതാ ടെന്നിസിലെ ദൈര്‍ഘ്യമേറിയ വിജയക്കുതിപ്പ് ഇവരുടെ പേരിലാവും.
കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ഇന്ത്യന്‍ വെല്‍സിലെ കിരീട നേട്ടത്തോടെയാണ് ഇന്തോ-സ്വിസ് എക്സ്പ്രസിന്‍െറ ടേക്ക്ഓഫ്. മിയാമി, ചാള്‍സ്റ്റന്‍, വിംബ്ള്‍ഡണ്‍, യു.എസ് ഓപണ്‍, ഗ്വാങ്ചോ, വുഹാന്‍, ബെയ്ജിങ്, ഡബ്ള്യൂ ടി.എ ഫൈനല്‍സ് എന്നിങ്ങനെ കിരീടനേട്ടം. ഇതിനിടെ റോം ഓപണ്‍ ഫൈനലില്‍ വീണു. പിന്നെ, വിംബ്ള്‍ഡണില്‍ തുടങ്ങിയ വിജയക്കുതിപ്പാണ് ഇപ്പോള്‍ സിഡ്നിയില്‍ 28ലത്തെിയത്. സീസണിലെ ആദ്യ ചാമ്പ്യന്‍ഷിപ്പായി ബ്രിസ്ബേനിലും ഇന്ത്യന്‍ സഖ്യം കിരീടമണിഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.